യമൻ ആഭ്യന്തര കലാപമുണ്ടായി 6 വര്ഷത്തിനു ശേഷവും യുദ്ധ കെടുതിമൂലം നരകയാതന അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇന്നും 80 % ജനങ്ങളും മറ്റ് രാജ്യങ്ങളുടെ സഹായത്താലാണ് ജീവിക്കുന്നത്.
യു എൻ ഏജൻസിയുടെ കണക്കു പ്രകാരം 2020 നെ അപേക്ഷിച്ചു 22% വർധനയാണ് പോഷകാഹാരക്കുറവ് രേഖപ്പെടുത്തിയത്. ഈ സ്ഥിതി തുടർന്നാൽ പട്ടിണി മൂലവും പോഷകാഹാരക്കുറവ് മൂലവും കൂട്ട മരണങ്ങൾ വരെ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത് . ആവശ്യത്തിന് ഭക്ഷണമോ പോഷമൂല്യങ്ങളോ ലഭിക്കാതെ മുലയൂട്ടുന്ന അമ്മമാരോ ഗര്ഭിണികളോ ആയവർ ഇതിനെ പുറമെയാണ്.
ഗുരുതരമായ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഫുഡ് ആൻഡ് അഗ്രികച്ചറൽ ഓർഗനൈസഷൻ, വേൾഡ് ഹെൽത്ത് ഓർഗനൈസഷൻ വേൾഡ് ഫുഡ് പ്രോഗ്രാം തുടങ്ങിയ സംഘടനകൾ സംയുക്തമായി ആവശ്യപ്പെട്ടു. റോയിട്ടർ പുറത്തു വിട്ടതാണ് ഈ വിവരം.