സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളില്‍ നടപ്പിലാക്കാനൊരുങ്ങി മാനവ വിഭവശേഷി മന്ത്രാലയം. ഈ വര്‍ഷത്തില്‍ 30 മേഖലകളില്‍ കൂടി സ്വദേശിവത്കരണം ഉണ്ടാകുമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രി അഹമ്മ്ദ അല്‍റാജിഹി അറിയിച്ചു.
സൗദി തലസ്ഥാനമായ റിയാദില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2021ല്‍ 32 മേഖലകളില്‍ സ്വാദേശിവല്‍ക്കരണം രാജ്യത്ത് നടപ്പിലാക്കിയിരുന്നു. ഭൂരിഭാഗം തൊഴില്‍ മേഖലകളും സ്വദേശിവത്കരിക്കാന്‍ ശ്രമം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
സ്വദേശിവല്‍ക്കരണം രാജ്യത്ത് പ്രാബല്യത്തില്‍ വന്നതോടെ 17,000 എന്‍ജിനീയര്‍, അക്കൗണ്ടിങ് മേഖലയില്‍ 16,000, മെഡിക്കല്‍ ഫീല്‍ഡ്-9000 എന്നിങ്ങനെ വിവിധ മേഖലകളില്‍ രാജ്യത്തെ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിച്ചെന്നും തൊഴില്‍ മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം 32 ശതമാനമായി ഉയര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാനവ വിഭവശേഷിയില്‍ ലോകത്തെ മികച്ച 20 രാജ്യങ്ങളില്‍ എത്താനാണ് സൗദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാജ്യത്ത് നടപ്പിലാക്കുന്ന പദ്ധതികളിലൂടെ 18 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യം.