റിയാദ്: തലസ്ഥാന നഗരിയായ റിയാദിലെ പ്രധാന വിനോദ മേഖലയായ വാദി നിമാറില്‍ ഉള്‍പ്പടെ 3500 കലാപ്രകടനങ്ങള്‍ അരങ്ങേറുംസ്ഥാപകദിന വേഷം ധരിച്ചവര്ക്കായിരിക്കും ബോളീവാര്‍ഡിലേക്ക് ചൊവ്വാഴ്ച പ്രവേശനം അനുവദിക്കുക എന്ന് സംഘാടകര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്.
റിയാദ് സീസന്റെ പ്രധാന വേദിയായ ബോളീവാര്‍ഡ് രാജ്യത്ത് നടക്കുന്ന സൗദി സ്ഥാപക ദിന ആഘോഷത്തിന്റെ കേന്ദ്ര വേദിയാകും. ‘ദ ഫൗണ്ടിങ് ഓപ്പറേറ്റ’ എന്ന തലവാചകത്തില്‍ വിഖ്യാത സൗദി ഗായകന് മുഹമ്മദ് അബ്ദുവിന്റെ നായകത്വത്തില്‍ രാജ്യത്തിന്റെ ചരിത്രം പറയുന്ന സംഗീത നൃത്ത പരിപാടികള്‍ അരങ്ങിലെത്തും.
ഫെബ്രുവരി 24 ന് വ്യാഴാഴ്ച കരിമരുന്ന് പ്രയോഗവും ആകാശത്ത് ഡ്രോണുകളുടെ ചരിത്രമെഴുത്തുമായി വിസ്മയ കാഴ്ചയൊരുക്കും. കിങ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് സ്ട്രീറ്റിനും അമീര്‍ തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് സ്ട്രീറ്റിനുമിടയില്‍ ആസ്വാദകര്‍ക്ക് ഈ കാഴ്ചകള്‍ കാണാന്‍ സൗകര്യമൊരുക്കും