പൗരന്മാർക്ക് മടങ്ങാൻ യുക്രെയ്നിൽ നിന്നുള്ള എയർ ഇന്ത്യ വിമാന സർവീസ് ഇന്ന്

യുദ്ധഭീതി നിലനിൽക്കുന്ന യുക്രെയ്നിൽ നിന്നും ഇന്ത്യൻ പൗരൻമാർക്ക് മടങ്ങാനായി സജ്ജീകരിച്ച എയർ ഇന്ത്യ വിമാന സർവീസ് ഇന്ന് ആരംഭിക്കും. ബോറിസ്പിൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് ഇന്ത്യയിലേക്ക് സർവീസ്.

വിദ്യാർഥികളോട് വൈകാതെ വിമാനത്തിൽ തന്നെ നാട്ടിലേക്ക് മടങ്ങാൻ സർക്കാർ നിർദേശം നൽകിയിരുന്നു. അടിയന്തരമായി തുടരേണ്ടതില്ലാത്ത എല്ലാ പൗരൻമാരും എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും ഉടൻ മടങ്ങണമെന്നാണ് കേന്ദ്ര സർക്കാർ നിർദേശം. 24,26 തിയതികളിൽ എയർ ഇന്ത്യയുടെ രണ്ട് സർവീസുകൾ കൂടി നിശ്ചയിച്ചിട്ടുണ്ട്.

1,30,000 ട്രൂപ്പ് സൈന്യത്തെയാണ് റഷ്യ യുക്രെയ്ൻ അതിർത്തിയിൽ വിന്യസിച്ചിരുന്നത്. തുടർന്ന് ഏത് നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. തങ്ങളുടെ പൗരന്മാരോട് മടങ്ങിയെത്താനും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ യുകെ, ജർമനി, ഇന്ത്യ തുടങ്ങി പന്ത്രണ്ടിലേറെ രാജ്യങ്ങളും പൗരന്മാരോട് ഉടൻ ഉക്രൈൻ വിടണമെന്ന നിർദേശം നൽകി.

യുദ്ധമൊഴിവാക്കുന്നതിനായി ജർമൻ ചാൻസലർ ഒലാഫ് ഷോൾസും റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുടിനുമായി നാല് മണിക്കൂറുകൾ നീണ്ട കൂടിക്കാഴ്ച നടന്നിരുന്നു. പിന്നാലെ യുക്രെയ്ൻ അതിർത്തിയിൽ നിന്ന് റഷ്യ സൈനിക പിന്മാറ്റവും പ്രഖ്യാപിച്ചു. പക്ഷേ യുദ്ധത്തിനുള്ള സാധ്യത ഈ നിമിഷത്തിലും തള്ളിക്കളയാനാകില്ലെന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം.

spot_img

Related Articles

Latest news