കണ്ണൂർ :-ചക്കരക്കൽ: ഇരിവേരി സാമൂഹികാരോഗ്യ കേന്ദ്രത്തിനു വേണ്ടി പുതുതായി നിർമിക്കുന്ന നാല് നില കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം മാർച്ച് 6 ന് വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി നിർവ്വഹിക്കും.
10.9 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.
നബാഡിൻ്റെ സഹായത്തോടെ നിർമിക്കുന്ന കെട്ടിടത്തിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഉണ്ടാകും.
സാധാരണ ദിവസങ്ങളിൽ ആയിരത്തിനടുത്ത് രോഗികൾ ഒ.പി. സൗകര്യം ഉപയോഗപ്പെടുത്തുന്ന ഇവിടെ കിടത്തി ചികിത്സ ഉൾപ്പെടെ വേണമെന്ന ജനങ്ങളുടെ ദീർഘകാല ആവശ്യവും സഫലമാകും.കിടത്തി ചികിത്സ, ആധുനിക രീതിയിലുള്ള ലാബ്, ഫാർമസി സൗകര്യങ്ങൾ, ഡയാലിസസ് യൂണിറ്റ്, മാത്രമല്ല ഡയാലിസിസ് യൂനിറ്റുകൾ എന്നിവയും സാധ്യമാക്കും.
ഏറ്റവും ആധുനിക സൗകര്യങ്ങളാേടു കൂടിയ കെട്ടിടമാണ് പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നത്.
ശിലാസ്ഥാപനത്തിന് മുന്നോടിയായുള്ള സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് നടന്നു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. പ്രമീള, വൈസ് പ്രസിഡൻ്റ് കെ.പി.ബാലഗോപാലൻ,ചെമ്പിലോട് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ദാമോദരൻ, മെഡിക്കൽ ഓഫീസർ ഡോ.കെ.മായ, എം.കെ.മോഹനൻ, പി.സി.അഹമ്മദ് കുട്ടി, എം.സി. രതീശൻ, വിവിധ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
എടക്കാട് ബ്ലോക്ക് പ്രസിഡണ്ട് പി.കെ. പ്രമീള ചെയർമാനും
മെഡിക്കൽ ഓഫീസർ ഡോ കെ.മായ
കൺവീനറുമായി
സംഘാടക സമിതി രൂപീകരിച്ചു.
Mediawings: