കണക്റ്റഡ് ലോഡ് റെഗുലറൈസ് ചെയ്യുന്നതിന് സുവർണ്ണാവസരം

വൈദ്യുതി കണക്ഷൻ എടുത്ത സമയത്ത് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ഉപകരണങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്നവരാണോ ?

എങ്കിൽ നിങ്ങളുടെ കണക്ടഡ് ലോഡ് വർദ്ധിപ്പിക്കാൻ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

 

കണക്ടഡ് ലോഡ് വർദ്ധിപ്പിക്കുന്നതിന് നിലവിലുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് ഉപഭോക്താക്കൾക്ക് അവസരം ഒരുക്കിയിരിക്കുകയാണ് KSEBL. ഇതിന്റെ കാലാവധി 2022 മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്.

ഈ ഉത്തരവ് എല്ലാ LT ഉപഭോക്താക്കൾക്കും ബാധകമാണ്. വ്യവസായ, വാണിജ്യ മേഖലയിലെ ഒരു വലിയ വിഭാഗത്തിന് ഈ ഉത്തരവ് ഗുണപ്രദമാവും.

 

ഈ ഉത്തരവ് പ്രകാരം പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഉപഭോക്താവിന്റെ ഐഡികാർഡ്, കണക്ടഡ് ലോഡ് സംബന്ധിച്ച ഡിക്ലറേഷൻ എന്നിവ മാത്രം നൽകി ലോഡ് റെഗുലറൈസ് ചെയ്യാവുന്നതാണ്.

 

അപേക്ഷാഫീസ്, ടെസ്റ്റിംഗ് ഫീസ്, അഡീഷണൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ ഇളവ് ചെയ്തിട്ടുണ്ട്.

എന്നാൽ ആവശ്യപ്പെടുന്ന അധിക ലോഡ് നൽകുന്നതിന് വിതരണ ശൃംഖലയിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അതിനുള്ള തുക അഡീഷനൽ ECSC ആയി അടക്കേണ്ടി വരും.

 

മറ്റൊരു രേഖയും സമർപ്പിക്കാതെ, പണച്ചെലവില്ലാതെ എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും ഈ അവസരം വിനിയോഗിക്കാനാവുന്നതാണ്.

 

Mediawings:

spot_img

Related Articles

Latest news