ലോകായുക്ത ഭേദഗതി ഓർഡിനൻസിനെതിരായ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

ലോകായുക്ത ഭേദഗതി ഓർഡിനൻസിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ സർക്കാർ ഇന്ന് കോടതിയിൽ നിലപാട് വ്യക്തമാക്കിയേക്കും.

ലോകായുക്ത നിയമത്തിന്റെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്ത് സർക്കാരിറക്കിയ ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശിയും പൊതു പ്രവർത്തകനുമായ ആർഎസ് ശശികുമാറാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

രാഷ്ട്രപതിയുടെ മുൻകൂർ അനുമതിയില്ലാതെ ഇറക്കിയ ഭേദഗതി ഓർഡിനൻസ് അസാധുവായി പ്രഖ്യാപിക്കണമെന്നാണാവശ്യം. ഭേദഗതി ഓർഡിനൻസ് സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരന്റെ ആവശ്യം കഴിഞ്ഞ തവണ കോടതി നിരാകരിച്ചിരുന്നു.

spot_img

Related Articles

Latest news