സംസ്ഥാന ബജറ്റ് ഇന്ന് ; ചെലവ് ചുരുക്കൽ നടപടികൾ പ്രഖ്യാപിച്ചേക്കും

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ പൂർണ ബജറ്റ് ഇന്ന് രാവിലെ 9ന് നിയമസഭയിൽ മന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കും. നേരത്തെ അവതരിപ്പിച്ച ബജറ്റിന്റെ പുതുക്കിയ രൂപമായിരുന്നു കഴിഞ്ഞ വർഷം അവതരിപ്പിച്ചത്. ബജറ്റിൽ പുതിയ നികുതി നിർദ്ദേശങ്ങൾ ഉണ്ടാകുമെന്ന് സൂചന.

ഇത്തവണ സമ്പൂർണ ബജറ്റായിരിക്കും അവതരിപ്പിക്കുക. ബജറ്റിന് തലേന്ന് നിയമസഭയിൽ സമർപ്പിക്കാറുള്ള സാമ്പത്തിക അവലോകന റിപ്പോർട്ടും ഇത്തവണ ബജറ്റിനൊപ്പമായതിനാൽ കേരളത്തിന്റെ കഴിഞ്ഞ വർഷത്തെ സാമ്പത്തിക വളർച്ചയും ഇന്നറിയാം.

സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചെലവ് ചുരുക്കൽ നടപടികൾ ബജറ്റിൽ പ്രഖ്യാപിക്കും. സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഇതു ബാധകമായിരിക്കും. ജി. എസ്. ടി നടപ്പാക്കിയതിന്റെ ഭാഗമായി സംസ്ഥാനങ്ങൾക്ക് നൽകിക്കൊണ്ടിരുന്ന നഷ്ട പരിഹാരം മേയ് മാസത്തോടെ അവസാനിക്കും.

പതിനായിരം കോടി രൂപയുടെ വരുമാനം സംസ്ഥാനത്തിന് ഇതിലൂടെ നഷ്ടമാകും. ഇതു സാമ്പത്തിക ബാധ്യത വർധിപ്പിക്കും. ഇതോടൊപ്പം ശമ്പള പരിഷ്‌കരണ ബാധ്യതകൾ കൂടി സർക്കാരിന് ഏറ്റെടുക്കേണ്ടി വരും. ഇതിലൂടെയുണ്ടാകുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസസി മറികടക്കാൻ ചെലവ് ചുരുക്കലല്ലാതെ മറ്റു വഴികളില്ലെന്നാണ് ധനകാര്യ വകുപ്പിന്റെ നിലപാട്.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ചെലവ് കുറച്ച് വരുമാനം കൂട്ടുകയാണ് സർക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ധനവരവ് ഉയർത്താൻ നികുതി വർധനയല്ലാതെ മറ്റ് മാർഗങ്ങളില്ലെങ്കിലും ജനങ്ങൾക്ക് മേൽ അധിക ഭാരം അടിച്ചേൽപ്പിക്കില്ലെന്നാണ് പ്രതീക്ഷ. കൊവിഡ് പ്രതിസന്ധിയും കേന്ദ്ര നികുതി വിഹിതം കുറഞ്ഞതും തിരിച്ചടിയായി. മദ്യവിലയും ഇന്ധന വിലയും ഉയർന്നേക്കു.

അതേസമയം, ജനജീവിതം മെച്ചപ്പെടുന്നതിന് വേണ്ടിയുള്ള നയപരിപാടികൾ ബജറ്റിൽ ഉണ്ടാകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൻ പറഞ്ഞു. കേരളത്തിൽ നിലവിൽ സാമ്പത്തിക വളർച്ചയുടെ അന്തരീക്ഷമാണ് ഉള്ളത്. കാർഷിക മേഖലയ്ക്കും ആരോഗ്യ മേഖലയ്ക്കും ബ്ജറ്റിൽ മുൻഗണന ഉണ്ടാകും. ജനങ്ങൾക്ക് ബുദ്ധിമുട്ട്’ ഉണ്ടാകാത്ത തരത്തിൽ സർക്കാരിന് മുന്നോട്ട് പോകാൻ കഴിഞ്ഞിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

ബജറ്റിൽ കൊറാണാനന്തര കേരളത്തിന്റെ വികസന കാഴ്ചപ്പാട് പ്രതിഫലിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. കെ റെയിൽ പോലുള്ള സർക്കാരിന്റെ പ്രധാന പദ്ധതികളുടെ ഭാവി നടപടി ക്രമങ്ങൾ സംബന്ധിച്ചും ബജറ്റിൽ പ്രധാന പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തൽ. കൊറോണയെ തുടർന്ന് പ്രതിസന്ധിയിലായ ടൂറിസം വ്യവസായം ,കൃഷി തുടങ്ങിയ മേഖലകളെ പുനരുജ്ജീവിപ്പിക്കാൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

spot_img

Related Articles

Latest news