ചലച്ചിത്ര മേള ഉദ്ഘാടന ചടങ്ങിൽ താരമായി കുർദ്ദിഷ് സംവിധായിക ലിസ ചലാൻ

സാമൂഹിക പ്രശ്നങ്ങളെ തുറന്ന് കാണിക്കുന്നതിനും അനീതിക്കെതിരെ പോരാടുന്നതിനുമുള്ള ആയുധമാണ് സിനിമയെന്ന് കുർദിഷ് സംവിധായിക ലിസ ചലാൻ. പരിഹരിക്കാനാത്ത പ്രശ്നങ്ങൾക്ക് പരിഹാരമാണ് സിനിമയാണ്. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങിൽ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു ലിസ.

നിരവധി രാജ്യന്തര ചലച്ചിത്ര മേളകളുടെയും സംഘടനകളുടെയും കൂട്ടായ പ്രവർത്തനങ്ങൾ ചലച്ചിത്ര മേഖലയ്ക്ക് ആവശ്യമാണെന്നും ലിസ ചലാൻ പറഞ്ഞു. ഐ എസ് ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ട്ടപ്പെട്ട ലിസ ചലാൻ കൃത്രിമ കാലുകളുമായി ചലച്ചിത്ര രംഗത്തും സാമൂഹ്യസേവന രംഗത്തും നടത്തിയ പ്രവർത്തനങ്ങളോടുള്ള ആദരവായാണ് കേരളം സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം നൽകിയത്.

അതേസമയം മറ്റുള്ളവര്‍ ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുമ്പോള്‍ നാം ജീവിക്കുന്ന കാലത്തെ കൃത്യമായി അടയാളപ്പെടുത്താനാണ് മലയാള സിനിമ പരിശ്രമിക്കുന്നതെന്ന് അനുരാഗ് കശ്യപ് പറഞ്ഞു. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രങ്ങള്‍ ഉണ്ടാകുന്നത് ഇപ്പോള്‍ മലയാളത്തിലാണ്. മുഖ്യധാരാ സിനിമകളിലും മികച്ച പരീക്ഷണങ്ങള്‍ നടക്കുന്നു എന്നതാണ് മലയാളത്തിന്റെ മേന്മയെന്നും അദ്ദേഹം പറഞ്ഞു.

spot_img

Related Articles

Latest news