ഇന്ത്യയില്‍ ഓസ്‌ട്രേലിയ1,500 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചേക്കും

ഇന്ത്യ-ഓസ്‌ട്രേലിയ ഉഭയകക്ഷി ഉച്ചകോടി ഇന്ന് ഉച്ചയോടെ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും വെർച്വലായി ഉച്ചകോടിയിൽ പങ്കെടുക്കും. ഇന്ത്യയിൽ ഒന്നിലധികം മേഖലകളിലായി 1,500 കോടി രൂപയുടെ നിക്ഷേപം ഓസ്‌ട്രേലിയ പ്രഖ്യാപിച്ചേക്കും.

ഇത് ഇന്ത്യയിൽ ഓസ്‌ട്രേലിയൻ സർക്കാർ നടത്തുന്ന എക്കാലത്തെയും വലിയ നിക്ഷേപമായിരിക്കുമെന്നാണ് റിപ്പോർട്ട്.

ഇന്ത്യയും ഓസ്‌ട്രേലിയയും ധാതുക്കളുടെ മേഖലയിൽ ധാരണാപത്രം ഒപ്പുവെക്കും, ഇത് ഓസ്‌ട്രേലിയയിൽ നിന്ന് മെറ്റാലിക് കൽക്കരി, ലിഥിയം എന്നിവ സ്വന്തമാക്കുന്നതിന് ഇന്ത്യയെ സഹായിക്കുകയും പ്രവേശനം വർധിപ്പിക്കുകയും ചെയ്യും. ഇന്ത്യ-ഓസ്‌ട്രേലിയ വ്യാപാര കരാർ ഈ മാസം അവസാനത്തോടെ തീരുമാനമാകും.

അതേസമയം അടുത്ത 5 വർഷം കൊണ്ട് ജപ്പാൻ ഇന്ത്യയിൽ 3.20 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ന്യൂഡൽഹിയിൽ ജാപ്പനീസ് പ്രധാനമന്ത്രി ഫ്യുമിയോ കിഷിദയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യയിലെത്തുന്ന ജാപ്പനീസ് കമ്പനികൾക്ക് എല്ലാ സഹായവും ഉറപ്പാക്കും. ആഗോളതലത്തിൽ ഒരുമിച്ചുള്ള പ്രവർത്തനം ശക്തമാക്കും. ബുള്ളറ്റ് ട്രെയിനുകളുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകർ ജപ്പാനാണെന്ന് കിഷിദയും പറഞ്ഞിരുന്നു.

 

spot_img

Related Articles

Latest news