ഇന്ന് ലോക നാടക ദിനം

ഇന്ന് ലോക നാടക ദിനം. രംഗകലകൾ അന്യം നിന്ന് പോകുന്ന കാലഘട്ടത്തിൽ നാടകത്തെ സ്‌നേഹിക്കുന്ന ഒരു കൂട്ടം കലാകാരന്മാരാണ് ഈ കലാരൂപത്തെ ഇപ്പോഴും സജീവമാക്കി നിർത്തുന്നത്.
മലയാള നാടകത്തിനു മാത്രമായി ഒരു വേദി എന്ന ലക്ഷ്യത്തോടെ റിയാദിലെ ഒരുകൂട്ടം കലാപ്രതിഭകളും, ആസ്വാദകരും ചേര്‍ന്ന് രൂപം കൊടുത്ത കൂട്ടായ്മയാണ് “തട്ടകം റിയാദ്” .
കുട്ടികൾക്കായി “കളിക്കൂട്ടം” ചിൽഡ്രൻസ് തീയറ്റർ രൂപീകരിക്കുകയും നാട്ടിലെ പ്രഗല്‍ഭരായ നാടക പ്രവര്‍ത്തകരെ റിയാദിൽ കൊണ്ടുവന്ന് നാടക പഠന കളരികൾ സംഘടിപ്പിക്കുകയും അവരുടെ നാടക രംഗത്തെ അനുഭവസമ്പത്ത് പ്രവാസികളായ ആസ്വാദകര്‍ക്ക് അനുഭവം പകരുന്നതിന് ഉതകുന്ന പ്രവർത്തനം ഈ കാലയളവിൽ കാഴ്ചവെച്ചു.
ജനങ്ങള്‍ തമ്മിലുള്ള സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വവും പരസ്പരധാരണയും ഉണ്ടാക്കാന്‍ രംഗകലകള്‍ക്കുള്ള സ്വാധീനവും അവനയോരോന്നിന്‍റെയും മികവും പരിചയിച്ചറിയാന്‍ ഈ ദിനാചരണം ഉതകുന്നു.
ജനങ്ങളെ ഒരുമിച്ചു നിര്‍ത്തുന്നതില്‍ രംഗകലകള്‍ക്കുള്ള ശക്തിയും കഴിവും ഓര്‍മ്മിക്കാനുള്ള ദിനമാണ് ലോകനാടക ദിനം.

spot_img

Related Articles

Latest news