റിയാദ് :- മാസ്സിന്റെ ഔദ്യോഗിക പരിപാടി എന്ന പേരിൽ അധികൃതരെയും ജനപ്രതിനിധികളെയും സാമൂഹ്യ പ്രവർത്തകരെയും തെറ്റിദ്ധരിപ്പിച്ചുകൊണ്ട് കൊടിയത്തൂർ മാക്കൽ ഫാമിലി ഹെൽത്ത് സെന്ററിൽ കഴിഞ്ഞ ദിവസം നടന്ന ലാബിലേക്കാവശ്യമായ കെമിക്കൽസിനുള്ള സഹായ വിതരണം മാസ്സിന്റെ ഔദ്യോഗിക പരിപാടിയല്ലെന്ന് സംഘടന നിഷേധക്കുറിപ്പിറക്കി.
ജനസേവന രംഗത്ത് നാട്ടിലും പ്രവാസലോകത്തും ഇരുപത്തിരണ്ട് വർഷമായി പ്രവർത്തിച്ചുവരുന്ന, റിയാദിലെ മുക്കത്തെയും പരിസര പ്രദേശങ്ങളിലെയും പ്രവാസി കൂട്ടായ്മയാണ് മുക്കം ഏരിയാ സർവീസ് സൊസൈറ്റി റിയാദ് (മാസ്സ്). പ്രസ്തുത പരിപാടി മുൻ മാസ്സ് അംഗങ്ങളുടെ വ്യക്തിപരമായ ധന സഹായം മാത്രമായിരുന്നു.
മാസ്സ് റിയാദ് കമ്മിറ്റിയുടെ അറിവോടെയല്ലാത്ത ഇത്തരം പരിപാടികൾ ഔദ്യോഗിക പരിപാടിയായി അവതരിപ്പിക്കുന്നത് ഒട്ടും ആശാവഹമല്ലെന്നും ജനപ്രതിനിധികളും ആശുപത്രി അധികൃതരും, മാസ്സിന്റെ അഭ്യുദയകാംക്ഷികളും തെറ്റിദ്ധാരണക്ക് ഇടയില്ലാത്തവിധം, ഈ പരിപാടിയെ തീർത്തും വ്യക്തിപരമായ ഒരു പരിപാടിയായി കാണണമെന്നും മാസ്സ് ഭാരവാഹികളായ കെ സി ഷാജു (പ്രസിഡന്റ്), അഷ്‌റഫ് മേച്ചേരി (സെക്രട്ടറി) എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു