കണ്ണൂർ : സിപിഐ എം 23-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള ഇന്റർനാഷണൽ മെഗാ ക്വിസിന്റെ ഫൈനലിൽ ആറ് ടീമുകൾ മത്സരിക്കും. ഏപ്രിൽ രണ്ടിന് പകൽ മൂന്നിന് കണ്ണൂർ ടാൺ സ്ക്വയറിലെ സി എച്ച് കണാരൻ നഗറിലാണ് ഫൈനൽ . ഗ്രാന്റ്മാസ്റ്റർ ജി എസ് പ്രദീപ് മെഗാ ക്വിസ് ഫൈനൽ ഉദ്ഘാടനം ചെയ്യും.
ആദ്യ ഘട്ടത്തിൽ ടീമുകളുടെ എണ്ണക്കൂടുതൽ പരിഗണിച്ച് ഓൺ ലൈനായാണ് മത്സരം നടത്തിയത്. 200 ടീമുകളിൽ നിന്ന് കൂടുതൽ സ്കോർ നേടിയവരാണ് ഫൈനലിലെത്തിയ ടീമുകൾ.
ശ്രീനന്ദ് സുധീഷ്, ടി അനന്തൻ ( കണ്ണൂർ ), പ്രസാദ് കള വയൽ, കെ പ്രഭാകരൻ ( കാസർകോട്), ടി മോഹൻദാസ്, എൻ ജി ജനീഷ് ( കണ്ണൂർ ), ടെസിൻ സൈമൺ (പത്തനംതിട്ട) ആർ ഷിബു(കൊല്ലം), വി ആർ അനന്തു, വി ആർ ശരത് ( കൊല്ലം ), കെ പത്മനാഭൻ, പി എ ഷെറീഫ് (കാസർകോട്) എന്നിവരാണ് മെഗാ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് 20,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 15,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 10,000 രൂപയുമാണ് ക്യാഷ് പ്രൈസ്. മൊമെന്റോയും സർട്ടിഫിക്കറ്റും എല്ലാ ടീമിനും നൽകും.
‘ഇന്ത്യയിലെ 100 കമ്യൂണിസ്റ്റ് വർഷങ്ങൾ’ എന്ന വിഷയത്തിലാണ് ക്വിസ്. കാണികൾക്കും ക്വിസിൽ പങ്കെടുക്കാം.
Mediawings: