സൗദിയിൽ വിദേശ ഗാർഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കമായി

റിയാദ്: സൗദിയില്‍ വിദേശ ഹൗസ് ഡ്രൈവര്‍,വീട്ടുജോലിക്കാര്‍ എന്നിവരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കമായി.അടുത്തിടെയാണ് വിദേശ വീട്ടുജോലിക്കാര്‍ക്ക് രാജ്യത്തെ മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാനുള്ള അനുമതി ലഭിച്ചത്.

പുതിയ തീരുമാനം ഹൗസ് ഡ്രൈവര്‍മാരുള്‍പ്പെടെയുള്ള നിരവധി പേര്‍ക്ക് ആശ്വാസമാകും. ഹൗസ് ഡ്രൈവര്‍മാരുള്‍പ്പെടെയുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മറ്റു സ്ഥാപനങ്ങളിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ നേരത്തെ അനുമതിയുണ്ടായിരുന്നില്ല. അടുത്തിടെ സ്‌പോണ്‍സര്‍ഷിപ്പ് മാറാമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം പ്രഖ്യാപിച്ചതോടെ നിരവധിപേര്‍ പല സ്ഥാപനങ്ങളിലേക്കും തൊഴില്‍ മാറിയിരുന്നു.

സ്‌പോണ്‍സറുടെ ദേശീയ തിരിച്ചറിയല്‍ കാര്‍ഡും, തൊഴിലാളിയുടെ ഇഖാമ, പാസ്‌പോര്‍ട്ട് എന്നിവയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു.

spot_img

Related Articles

Latest news