റിയാദ് : പ്രവാസി മലയാളി ഫൗണ്ടെഷന്റെ നേതൃത്വത്തിൽ സൗദിയിലുടനീളം നടക്കുന്ന മരുഭൂമിയിലേക്കൊരു കാരുണ്യ യാത്രയുടെ സൗദിതല ഉദ്‌ഘാടനം റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു. പ്രസിഡന്റ് ഷാജഹാൻ ചാവക്കാടിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സാഹിത്യകാരൻ ജോസഫ് അതിരുങ്കൽ ഉദ്‌ഘാടനം ചെയ്തു.
പലവ്യഞ്ജനങ്ങളടക്കം ഉള്ള റമദാൻ കിറ്റ് റിയാദിന്റെ പ്രാന്ത പ്രദേശങ്ങളിൽ മരുഭൂമികളിൽ ഒറ്റപ്പെട്ടു കഴിയുന്ന ആട്ടിടയന്മാരെയും ഒട്ടകത്തെ മെയ്ക്കുന്നവരെയും കൃഷിയിടങ്ങളിലുള്ളവരെയും തേടിപിടിച്ചു എത്തിക്കുന്ന ദൗത്യമാണ് ഈ വർഷവും നടത്തുന്നത്. മരുഭൂമികളിൽ ഡ്രൈവ് ചെയ്യാൻ പറ്റുന്ന വാഹനങ്ങളിൽ പ്രവാസി മലയാളി ഫൗണ്ടെഷൻ പ്രവർത്തകരും കുടുംബാംഗങ്ങളും റിയാദിന്റെ പൊതുസമൂഹത്തിലെ ജീവകാരുണ്യ സാംസ്‌കാരിക മേഖലകളിൽ നിൽക്കുന്നവരും പങ്കെടുക്കുമെന്ന് പ്രോഗ്രാം കോഡിനേറ്റർ അലക്സ് പ്രെഡിൻ അറിയിച്ചു.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സലിം വാലിലപ്പുഴ, റസ്സൽ കൊടുങ്ങല്ലൂർ , ജലീൽ ആലപ്പുഴ, മുജിബ് കായംകുളം, യാസിർ, ബഷീർ കോട്ടയം, ഷെരീഖ് തൈക്കണ്ടി, കെ. ജെ റഷീദ്, ബിനു കെ തോമസ്, അൻസാർ പള്ളുരുത്തി, അലി എ കെ റ്റി, ഷമീർ കല്ലിങ്കൽ, സിയാദ് വർക്കല, ലത്തീഫ് കരുനാഗപ്പള്ളി, ഷിറാസ്, സിയാദ് താമരശ്ശേരി, ശ്യാം വിളക്കുപാറ, ലത്തീഫ് ശൂരനാട്, സിമി ജോൺസൺ, ഷംന ഷിറാസ്, ജാൻസി അലക്സ്, സുനി ബഷീർ, രാധിക സുരേഷ്, ആൻഡ്രിയ ജോൺസൺ , അനാമിക സുരേഷ്, ഫിദ ഫാത്തിമ, ഷഹിയ ഷിറാസ്, ഫവാസ് എന്നിവർ നേതൃത്വം കൊടുത്തു.
സൗദിയിലുടനീളം റമദാൻ കാലത്ത് മരുഭൂമികളിലും ലേബർ ക്യാമ്പുകളിലും ജോലി നഷ്ടപ്പെട്ടു റൂമിൽ കഴിയുന്നവർക്കെല്ലാം കിറ്റുകൾ എത്തിക്കാൻ സെൻട്രൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുമെന്ന് നാഷണൽ കമ്മിറ്റി ഭാരവാഹികളായ ഡോ അബ്ദുൽ നാസർ, സുരേഷ് ശങ്കർ, ഷിബു ഉസ്മാൻ, ജോൺസൺ മാർക്കൊസ് എന്നിവർ സംയുക്ത വാർത്ത കുറിപ്പിൽ അറിയിച്ചു.