ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവ് അന്തരിച്ച കെ. ശങ്കരനാരായണൻ അനുസ്മരണം നടത്തി.
ബത്ത അപ്പോള ഡിമോറ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അനുസ്മരണയോഗത്തിന് ഒഐസിസി സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പാറശനികടവ് അനുസ്മരണ പ്രഭാഷണം നടത്തി. ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ, നാഷണൽ കമ്മിറ്റി സെക്രട്ടറി സിദ്ധിക്ക് കല്ലുപറമ്പൻ,സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദലി മണ്ണാർകാട്, ജനറൽ സെക്രട്ടറി യഹിയ കൊടുങ്ങലൂർ, ജില്ല അധ്യക്ഷൻമാരായ സുരേഷ് ശങ്കർ, അമീർ പട്ടണത്, ഷുക്കൂർ ആലുവ, സകീർ ദാനത്, നാസർ വലപ്പാട്, രാജു ആലപ്പുഴ, തുടങ്ങിയവർ കെ ശങ്കരനാരയണന് ആദരാഞ്ജലികൾ അർപ്പിച്ചു സംസാരിച്ചു.
കക്ഷി രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിച്ച വ്യക്തിയും എല്ലാ രാഷ്ട്രീയക്കാർക്കും സ്വികാര്യനുമായിരുന്നു കെ. ശങ്കർനാരായണൻ എന്നും മരിക്കുന്നതു വരെ കറ കളഞ്ഞ മതേതരവാദിയും കൊണ്ഗ്രെസ്സ് പ്രസ്ഥാനത്തിന് തീരാനഷ്ടവുമാണ് അദ്ദേഹത്തിന്റെ മരണത്തിലൂടെ കൊണ്ഗ്രെസ്സ് പ്രസ്ഥാനത്തിന് ഉണ്ടായിട്ടുള്ളത് എന്നും അനുസ്മരണ
യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു.
കെ.കരുണാകൻ, ഏ. കെ. ആന്റണി മന്ത്രി സഭകളിൽ അംഗമായിരുന്നു അദ്ദേഹം.
മഹാരാഷ്ട്രയടക്കം ആറ് സംസ്ഥാനങ്ങളിൽ ഗവർണർ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നീണ്ട കാലം യുഡിഎഫ് കൺവീനർ ആയും പ്രവർത്തിച്ചിട്ടുള്ള കെ.ശങ്കരനാരായണന്റെ വേർപാട് ഒരിക്കലും നികത്താനാകാത്ത ഒന്നാണെന്നും യോഗം വിലയിരുത്തി.