”വിശുദ്ധ റമദാൻ വിശുദ്ധ ഖുർആൻ” എന്ന പ്രമേയത്തിൽ ഗൾഫ് രാഷ്ട്രങ്ങളിൽ നടത്തിവരുന്ന ക്യാമ്പയ്ന്റെ ഭാഗമായി ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ICF ), രിസാല സ്റ്റഡി സർക്കിൾ (RSC) ഉനൈസ സെക്ടർ സംയുക്തമായി ഗ്രാൻഡ് ഇഫ്താർ സംഘടിപ്പിച്ചു.
വിശക്കുന്നവന്റെ വിശപ്പിൻറെ വില അറിയാനും വേദനകൾ അനുഭവിക്കുന്നവരുടെ കണ്ണുനീർ തുടക്കാനും വിശുദ്ധ റമളാനിന്റെ പവിത്രമായ ദിനരാത്രങ്ങൾ ഉപയോഗപ്പെടുത്തുക എന്നത് കൂടി ഒരു സത്യവിശ്വാസിയുടെബാധ്യതയെന്ന് സയ്യിദ് അഹ്മദുൽ കബീർ ജമലുല്ലൈലി സന്ദേശ പ്രഭാഷണത്തിൽ പറഞ്ഞു.
അഞ്ഞൂറിലധികം പേർ പങ്കെടുത്ത ഇഫ്താർ വിരുന്നിൽ ICF സെൻട്രൽ നേതാക്കളായ അബൂ സ്വാലിഹ് ഉസ്താദ്,അബു നവാസ് ഉസ്താദ് , ഷറഫുദ്ദീൻ വാണിയമ്പലം ,അബ്ദുൽ ഖാദർ ബാഖവി , ശിഹാബ് സവാമ , മഹ്മൂദ്കോപ്പ , റിയാസ് പാണ്ടിക്കാട് , സിദ്ധിഖ് സഖാഫി , സത്താർ വഴിക്കടവ്, ICF ഉനൈസ സെക്ടർ നേതാക്കളായബഷീർ ബാലുശ്ശേരി , ബഷീർ വളാഞ്ചേരി , ഹംസ കണ്ണൂർ , ഗഫൂർ ഓമശ്ശേരി ,അഷറഫ് അശ്റഫി , ഫാറൂഖ് ഹാജി, ഹബീബ് റഹ്മാനി കബീർ പൊന്നാനി , ശരീഫ് പാലക്കാട് , മുനീർ ബാലുശ്ശേരി ,
RSC അൽ ഖസീം സെൻട്രൽ നേതാക്കളായ മുസ്തഫ തളിപ്പറമ്പ് , അയ്യൂബ് കാരന്തൂർ , ഹുസൈൻ താനാളൂർ , മുനീർ സഖാഫി , റഷീദ് ഒറ്റപ്പാലം , യാസീൻ ഫാളിലി ,
KCF നേതാക്കളായ ഇഖ്ബാൽ മംഗലാപുരം , നവാസ് അടിയാർ അബൂബക്കർ സിദ്ദീഖ് .
KMCC നേതാക്കളായ അർഷദ് അമ്മിനിക്കാട് , അഷറഫ് മേപ്പടി , ഹനീഫ ഓതായി,
SIC നേതാക്കളായ അബൂബക്കർ ബദ്രി , ഖാജ ഹുസൈൻ , അബ്ദുൽ ബാസിത് വാഫി എന്നിവർ സംബന്ധിച്ചു. സംഘടനാ മികവ് കൊണ്ട് സംഗമം ശ്രദ്ധേയമായി.