തിരുവനന്തപുരം: പതിനഞ്ചോളം മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ബി.ജെ.പി സംസ്ഥാന ഘടകത്തിന് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം. കാല്‍ലക്ഷത്തിലധികം വോട്ടുകളുണ്ടെന്ന് കരുതുന്ന 50 ഓളം മണ്ഡലങ്ങളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്.
ഇതില്‍നിന്ന് ഏറെ സാധ്യതയുള്ള 15 മണ്ഡലങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാനാണ് നിര്‍ദേശം. ഇവിടങ്ങളില്‍ കേന്ദ്ര നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് പരിപാടികള്‍ സംഘടിപ്പിക്കും.
നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, കാട്ടാക്കട, തിരുവനന്തപുരം സെന്‍ട്രല്‍, മഞ്ചേശ്വരം, പാലക്കാട്, കോന്നി, അടൂര്‍, ചാത്തന്നൂര്‍, തൃശൂര്‍ ടൗണ്‍, കൊടുങ്ങല്ലൂര്‍ തുടങ്ങി 15 മണ്ഡലങ്ങളിലാണ് ശ്രദ്ധ പതിപ്പിക്കുക. ഈ മണ്ഡലങ്ങളില്‍ അമിത് ഷാ, രാജ്നാഥ്സിങ്, നിര്‍മല സീതാരാമന്, ജെ.പി. നദ്ദ ഉള്‍പ്പെടെ നേതാക്കളെ പങ്കെടുപ്പിച്ച് വലിയ റാലികള്‍ സംഘടിപ്പിക്കും.
ആവശ്യമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രചാരണത്തിനിറങ്ങുമെന്ന് കേന്ദ്ര നേതൃത്വം ഉറപ്പുനല്‍കിയിട്ടുണ്ട്. നേമത്ത് കുമ്മനം സ്ഥാനാര്‍ഥിയാകുമെന്ന നിലയിലാണ് പ്രചാരണം. വട്ടിയൂര്‍ക്കാവില്‍ വി.വി. രാജേഷ്, കാട്ടാക്കടയില്‍ പി.കെ. കൃഷ്ണദാസ്, പാറശ്ശാലയില്‍ കരമന ജയന് എന്നിവര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.