23 മലയാളി ഉംറ തീർത്ഥാടകർ ജിദ്ദ എയർപോർട്ടിൽ കുടുങ്ങി

ജിദ്ദ: ജിദ്ദ എയർപോർട്ടിൽ നിന്നും മസ്ക്കറ്റ് വഴി തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യേണ്ടിയിരുന്ന സ്വകാര്യ ഉംറ ഗ്രൂപ്പിൽ വന്ന മലയാളികളായ ഇരുപത്തിമൂന്ന് ഉംറ തീർത്ഥാടകർക്ക് വിമാനം പറക്കും മുമ്പ് എയർപോർട്ടിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിയതെ മടക്ക യാത്ര മുടങ്ങി നിസ്സാഹയാവസ്ഥയിൽ എയർപോർട്ടിനുള്ളിൽ കുടുങ്ങിക്കിടക്കുന്നു.

മാർച്ച് 18-ന് സ്വകാര്യ ഉംറ തീർത്ഥാടന വിസയിൽ വന്ന ഇരുപത്തി മൂന്ന് പേരും മദീന സന്ദർശനം കഴിഞ്ഞ് മക്കയിലെത്തി ഉംറയും നിർവ്വഹിച്ച് ഇന്നലെ വൈകിട്ട് അഞ്ച് മണിക്കുള്ള സലാം എയർവെയ്സിൻ്റെ വിമാനത്തിൽ നാട്ടിലേക്ക് പോകുന്നതിനായി ഉച്ചയ്ക്ക് 1.30 ന് തന്നെ എയർപോർട്ടിൽ എത്തിച്ചേർന്നെങ്കിലും അൾജീരിയക്കാരായ യാത്രക്കാർ എയർപോർട്ടിനുള്ളിൽ ബഹളം വെക്കുകയും അക്രമാസക്തരാവുകയും ചെയ്തതിൻ്റെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് മിലിട്ടറി ഉദ്യോഗസ്ഥർ ആരെയും എയർപോർട്ടിൻ്റെ അകത്തേക്ക് കയറ്റി വിട്ടിരുന്നില്ല. ഒടുവിൽ വിമാനം പുറപ്പെടുന്നതിൻ്റെ 15 മിനിറ്റിനകം അകത്തേക്ക് പ്രവേശനം അനുവദിച്ചെങ്കിലും അപ്പോഴേക്കും വിമാനം പറന്നു കഴിഞ്ഞിരുന്നു.

ഇനി തുടർന്നുള്ള യാത്ര എപ്പോഴാണ് ഉണ്ടാവുക എന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ലാതെ നിസ്സഹായരായി ഭക്ഷണമോ വെള്ളമോ ലഭിക്കാതെ പ്രായമായ സ്ത്രീകളടക്കം ഇരുപത്തിമൂന്ന് പേരും എയർപോർട്ടിനകത്ത് കുടുങ്ങിക്കിടക്കുകയാണന്നും, ജിദ്ദയിലൊ പരിസരത്തോ ഉള്ള സാമൂഹിക പ്രവർത്തകർ എത്രയും വേഗം ഇവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കണമെന്നും സാമുഹിക പ്രവർത്തകനും പ്ലീസ് ഇന്ത്യ ചെയർമാനുമായ ലത്തീഫ് തെച്ചി വാർത്താക്കുറിപ്പിൽ അറിയിച്ചു.

spot_img

Related Articles

Latest news