റിയാദ്: റിയാദിൽകഴിഞ്ഞ 12 വർഷങ്ങളായി കലാ സാംസ്കാരിക ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന ട്രസ്റ്റ് , “ ഒരുമ-2022 (ഒരു വ്യാഴവട്ടത്തിന്റെ നിറവിൽ )“ എന്ന ശീർഷകത്തോടുകൂടി , പന്ത്രണ്ടാമത് വാർഷികം ആഘോഷിച്ചു.
ട്രസ്റ്റ് പ്രസിഡന്റ് ശ്രീ.സതീഷ് കുമാർ ദീപക് അദ്ധ്യക്ഷത വഹിച്ച യോഗം ‘ട്രസ്റ്റിന്റെ’ മുഖ്യ രക്ഷാധികാരിയും, റിയാദിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനുമായ ശ്രീ.വാസുദേവൻപിള്ള ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റിലെ കുടുംബംഗങ്ങളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി അവർക്കു വേണ്ടുന്ന സഹായങ്ങൾ നൽകുന്നതിൽ ട്രസ്റ്റ് എന്നും പ്രതിത്ഞബന്ധമാണെന്നും, ‘ട്രസ്റ്റിന്റെ’ കോവിഡ് പ്രതിസന്ധി ഘട്ടത്തിലെ പ്രവർത്തനങ്ങൾ ശ്ലാഖനീയമാണെന്നും, ട്രസ്റ്റിലെ അംഗങ്ങളുടെ കുട്ടികൾക്ക് പാഠ്യേതര മേഖലകളിൽ നൽകുന്ന പരിശീലന കളരി വരും തലമുറകൾക്ക് വളരെയേറെ ഉപകാരപ്രദമാണെന്നും ഉത്ഘാടകനും അധ്യക്ഷനും പറഞ്ഞു.
പ്രശസ്ത നാടക രചയിതാവ് കെ. പി. സുധാകരൻ രചിച്ചു
ട്രസ്റ്റിലെ അംഗങ്ങളായ ഷാജീവ് ശ്രീകൃഷ്ണപുരം സംവിധാനം ചെയ്ത “ ഒച്ച “എന്ന നാടകം അഭിനയ മികവുകൊണ്ടും ആവിഷ്കാര മികവുകൊണ്ടും ഉന്നത നിലവാരവും പ്രേക്ഷക ശ്രദ്ധയും പിടിച്ചുപറ്റി. ട്രസ്റ്റിലെ അംഗങ്ങളായ വാസുദേവൻ പിള്ള , ശ്യാംസുന്ദർ , ശ്യാംമോഹൻ , അശോകൻപിള്ള , പ്രീതി വാസുദേവൻപിള്ള , നിഷാ രാമമൂർത്തി എന്നിവർ നാടക്കത്തിലുടനീളം മികച്ച അഭിനയമികവ് നിലനിർത്തി.
പ്രമുഖ മജീഷ്യൻ ശ്രീലാൽ അവതരിപ്പിച്ച മൈൻഡ് റീഡിങ് പ്രേക്ഷകരെ ഒരുപാടു ആകർഷിച്ചു.
സാംസ്കാരിക ചടങ്ങിന് സെക്രട്ടറി ശ്യാംസുന്ദർ സ്വാഗതവും പ്രോഗ്രാം കൺവീനർ ഷാജീവ് ശ്രീകൃഷ്ണപുരം നന്ദിയും പറഞ്ഞു. ജിനു ജോൺ , നിജിയാ ജിനു എന്നിവർ പ്രോഗ്രാം അവതാരകരായിരുന്നു. ‘ട്രസ്റ്റിലെ’ അംഗങ്ങൾ അവതരിപ്പിച്ച നൃത്തങ്ങളും, സിനിമാറ്റിക് ഡാൻസും ശ്യാംസുന്ദർ , വിനോദ് വെണ്മണി, ദേവിക ബാബുരാജ് എന്നിവരുടെ ഗാനങ്ങളും കാണികൾക്ക് നവ്യാനുഭവം ആയിരുന്നു.
വാർഷികത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി നടത്തിയ പെയിന്റിംഗ് , ചിത്രരചന മത്സരങ്ങളിലെ വിജയികളായവർക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. ട്രസ്റ്റ് സംഘടനയുടെ 2022 -23 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റിയെയും വാർഷികപൊതുയോഗത്തിൽ തിരഞ്ഞെടുത്തു.
പ്രസിഡന്റായി പ്രതാപ് കുമാറും , സെക്രട്ടറിയായ സീനാ ജെംസും , ഫിനാൻസ് സെക്രട്ടറിയായി കൃഷ്ണകുമാറും ചുമതല ഏറ്റെടുത്തു.
.മാത്യു ജേക്കബ് , സുമേഷ്, പ്രതാപ് കുമാർ , ഗോപകുമാർ , രമേശ് , ജോഷി, ഐശ്വര്യാ ശ്യാം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ശബ്ദവും വെളിച്ചവും രാജനും, അപ്പുവും നിയന്ത്രിച്ചു.