ലോകപുകയിലവിരുദ്ധ ദിനത്തിൽ ‘പുകയില:ആരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണി’ എന്ന തലക്കെട്ടിൽ സുബൈർകുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധപരിപാടി- റിസ ഓൺ ലൈൻ സെമിനാർ സംഘടിപ്പിച്ചു. റിയാദ് കിംഗ് അബ്ദുൽഅസീസ് മെഡിക്കൽസിറ്റി ഫാമിലി മെഡിസിൻ വിഭാഗം ഡെപ്യുട്ടി എക്സിക്യു്ട്ടീവ് ഡയറക്ടർ ഡോ. സെയിദ്റഹ്‌മാൻ ഉത്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാനും റിസാ കൺവീനറുമായ ഡോ. എസ്. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.
പ്രതിവർഷം ഒൻപത്ദശലക്ഷം മരണങ്ങൾക്കും വിവിധ കാൻസറുകൾ ഉൾപ്പെടെ നിരവധി രോഗങ്ങൾക്ക് വഴിവെയ്ക്കുന്ന പുകയില ഉൽപ്പന്നങ്ങൾ പൂർണമായും വർജിക്കണമെന്നും, വർധിച്ചുവരുന്ന ഇ-സിഗററ്റു ഉപഭോഗവും ഹൃദ്രോഗങ്ങൾക്കും ശ്വാസകോശരോഗങ്ങൾക്കും കാരണമാകുമെന്നും വ്യാജ സുരക്ഷിത ത്വം പ്രചരിപ്പിക്കുന്ന കമ്പനികളുടെ ശ്രമങ്ങളെ കരുത ലോടെ നേരിടണമെന്നും സെമിനാർ ആഹ്വാനംചെയ്തു. പുകയില കമ്പനികൾ പ്രതിവര്ഷം ഒൻപത് ബില്യൺ ഡോളർ പരസ്യത്തിനായി ചെലവിടുന്നു.15000 –ത്തിലധികം രുചികളിൽ ഉൽപ്പന്നങ്ങൾ മാർക്കെറ്റിലെത്തിക്കുന്നു.സോഷ്യൽമീഡിയയിലൂടെയും വിവിധ പരിപാടികൾ സ്പോൺസർ ചെയ്യുന്നതിലൂടെയും കപട സാമൂഹികപ്രതിബദ്ധത കാണിക്കുന്നു. പുകയില ഉൽപാദനം മുതൽ അതിന്റെ ഉപഭോഗംവരെ അതുണ്ടാക്കുന്ന പരിസ്ഥിതിപ്രശ്ങ്ങൾ വളരെ വലുതാണ്.
ഡോക്ടര്മാരായ നസീം അക്തർ ഖുറൈശി, എ. വി. ഭരതൻ, തമ്പിവേലപ്പൻ, രാജൂവർഗീസ്, എന്നിവർ യഥാക്രമം പുകയില മനുഷ്യന്റെ ആരോഗ്യത്തിനും പരിസ്ഥിതിയ്ക്കും ഭീഷണി, പുകവലിയും കാഴ്ചാവൈകല്യങ്ങളും, കൗമാരക്കാരിലെ പുകവലിയും നിയന്ത്രണവും, പുകയില പ്രതിരോധ പ്രവർത്തനങ്ങളിൽ എങ്ങനെ അണിചേരാം എന്നീ വിഷയങ്ങൾ അവതരിപ്പിച്ചു.
തങ്ങളുടെ ഉല്പന്നങ്ങൾ പ്രചരിപ്പിക്കുവാനുംഅവ പരിസ്ഥിതിനാശം വിതയ്ക്കാത്തതാണെന്നു സ്ഥാപിക്കുവാനും പുകയില ഉൽപാദകകമ്പനികൾനടത്തുന്ന തെറ്റായ പ്രചരണങ്ങളെ എങ്ങനെ നേരിടാം എന്നവിഷയത്തിൽ പ്രമുഖ ചൈൽഡ്സൈക്കോളജിസ്റ് ഡോ. റുക്‌സാന, ശിഹാബ് കൊട്ടുകാട്, കരുണാകരൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. ഖത്തറിലെ അബുഹമൂർ എം ഈ എസ് സ്‌കൂൾ പ്രിൻസിപ്പൽ ഡോ. മുഹമ്മദ്ഹനീഫ് മോഡറേറ്ററായിരിരുന്നു. മുരളി തുമ്മാരു കുടി, ഐ ഐ എസ് ആർ പ്രിൻസിപ്പൾ മീരാറഹ്‌മാൻ, റിയാദ് എൻ ആർ കെ ഫോറം ആക്ടിങ് ചെയർമാൻ സത്താർകായംകുളം, മിഡിൽഈസ്റ്റിലെ വിവിധ സ്‌കൂൾ പ്രിൻസിപ്പൽമാർ, ഡോക്ടർമാർ, സാമൂഹിക-സാംസ്കാരിക-മാധ്യമ പ്രതി നിധികൾ തുടങ്ങി യർ സംബന്ധിച്ചു. നിസാർ കല്ലറ നന്ദിപറഞ്ഞു. പദ്‌മിനി യു നായർ അവതാരകയായി. എൻജിനീയർ ജഹീര്, മാസ്റ്റർ സെയിൻ എന്നിവർ ഐ റ്റി സപ്പോർട് നൽകി. റിസയുടെ വിവിധ സോണൽ കൺവീനർമാർ, സ്കൂൾ ആക്ടിവിറ്റി കൺവീനർമാർ പരിപാടി ഏകോപിപ്പിച്ചു.
കേരളത്തിലെയും സൗദി അറേബ്യ, ഖത്തർ, യു എ ഈ എന്നി മിഡിലീസ്റ് രാജ്യങ്ങളിലെയും വിവിധ സ്കൂളുകളിൽനിന്നുള്ള കുട്ടികളും അധ്യാപകരും സൂമിലും ഫൗണ്ടേഷന്റെ വെബ്സൈറ്റിലുമായി തൽസമയം പരിപാടി വീക്ഷിച്ചു.