ഗാര്‍ഹിക തൊഴിലാളികള്‍ക്ക് തൊഴില്‍ മാറാന്‍ അവസരം നല്‍കി സൗദി തൊഴില്‍ നിയമം പരിഷ്കരിച്ചു.

റിയാദ്: ഗാര്‍ഹിക തൊഴിലാളികള്‍ക്ക് തൊഴില്‍ മാറാന്‍ അവസരം നല്‍കിക്കൊണ്ട് സൗദി തൊഴില്‍ നിയമം പരിഷ്കരിച്ചു. നിലവിലെ തൊഴിലുടമയുടെ സമ്മതമില്ലാതെതന്നെ പുതിയ ജോലിയിലേക്ക് മാറാനുള്ള അനുവാദമാണ് രാജ്യം നല്‍കുന്നത്.

വിഷന്‍ 2030 പദ്ധതിയിലെ വിപുലമായ പരിഷ്കാരങ്ങളുടെ ഭാഗമാണ് ഈ മാറ്റം.

വേതനം നല്‍കാത്തതും അപകടം നിറഞ്ഞതുമായ ജോലികള്‍ ചെയ്യിക്കുന്ന തൊഴിലുടമകളുടെ അനുവാദമില്ലാതെ മറ്റുജോലികളില്‍ പ്രവേശിക്കാന്‍ സാധിക്കുന്നത് പ്രവാസികള്‍ക്ക് അനുഗ്രഹമാകും. പുതിയ പരിഷ്കാരം ലക്ഷക്കണക്കിന് വിദേശ തൊഴിലാളികള്‍ക്ക് സഹായകരമാവുമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ (എച്ച്‌.ആര്‍.സി.) പ്രസിഡന്റ് ഡോ. അവ്വാദ് അലവ്വാദ് അഭിപ്രായപ്പെട്ടു.ഗാര്‍ഹിക തൊഴിലുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ മറ്റു രണ്ട് മാറ്റങ്ങള്‍കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

spot_img

Related Articles

Latest news