ഒടുവിൽ കപിൽ ദേവ് അറസ്റ്റിൽ, ചെറുപ്പക്കാരികളെ വഞ്ചിച്ചെന്നും പരാതി, പിടിയിലായത് മോഷണ കേസിൽ

കണ്ണൂർ: പരിചയം നടിച്ച് വഴി യാത്രക്കാരിയായ മദ്ധ്യവയസ്ക്കയുടെ മാല കവർന്ന ബൈക്ക് യാത്രക്കാരനായ യുവാവിനെ മണിക്കൂറുകൾക്കകം പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കോർപറേഷനിലെ എളയാവൂരിൽ അമ്പത്തഞ്ചുകാരിയുടെ പരാതിയിൽ അഴീക്കൽകപ്പക്കടവ് സ്വദേശിയും ഇപ്പോൾ കുറ്റ്യാട്ടൂർ പഞ്ചായത്ത് ഓഫീസിന്നടുത്ത് താമസക്കാരനുമായ എസ്.കപിൽ ദേവിനെ(29)യാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച്ച ഉച്ചയോടെയാണ് എളയാവൂർ റോഡിൽ കൂടി വഴി യാത്രക്കാരി നടന്നു പോകവെ ബൈക്കിലെത്തിയ പ്രതി ബൈക്ക് നിർത്തി തന്നെ പരിചയമുണ്ടോയെന്ന് ചോദിച്ച് സൗഹ്യദ ഭാവത്തിൽ സംസാരിക്കുകയായിരുന്നു.ആളെ മനസിലാകാതെ പകച്ചുനിന്ന വയോധികയുടെ കഴുത്തിലണിഞ്ഞ മൂന്നര പവൻ്റ മാല പൊട്ടിക്കുകയായിരുന്നു. പിടിവലിക്കിടെ മാലയുടെ ഒരു ഭാഗം പരാതിക്കാരിയുടെ കയ്യിൽ കിട്ടി. ഇവരെ തള്ളി മാറ്റിയതിനു ശേഷം കപിൽ ദേവ് ബൈക്ക് ഓടിച്ചു അതിവേഗം കടന്നു കളയുകയായിരുന്നു. തുടർന്ന് മാല നഷ്ടപ്പെട്ട മധ്യവയസ്ക്ക പോലീസിൽ പരാതി പറയുകയായിരുന്നു. ഇതിനിടെ കവർച്ച നടത്തിയ മാല വിൽപന നടത്താൻ നഗരത്തിലെത്തിയപ്പോഴാണ് ഇയാളെ കയ്യോടെ പോലീസിൻ്റ പിടിയിലായത്.കണ്ണൂർ നഗരത്തിലെ പഴയ സ്വർണമെടുക്കുന്ന ജ്വല്ലറിയിലായിരുന്നു കപിൽ ദേവ് കവർച്ച ചെയ്ത സ്വർണം വിൽക്കാനെത്തിയത്. ഇയാളെ കവർച്ച നടന്ന എളയാവൂരിലെ സി.സി.ടി.വി ക്യാമറ പരിശോധിച്ചപ്പോൾ പോലീസ് തിരിച്ചറിഞ്ഞിരുന്നു. നേരത്തെ ടെറിട്ടോറി ആർമിയിൽ താൽകാലികമായി ജോലി ചെയ്തിരുന്ന പ്രതി ഇപ്പോഴും പട്ടാളക്കാരനാണെന്ന് പറഞ്ഞാണത്രെ നാട്ടിൽ നടക്കുന്നത്. ചെറുപ്പക്കാരികളായ ഏതാനും സ്ത്രീകളെ ഇയാൾ പലവിധത്തിലായി വഞ്ചിച്ചതായി സൂചനയുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിനു ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.
www.mediawings.in

spot_img

Related Articles

Latest news