ജനകീയ പ്രതിരോധ സമിതിയുടെ പ്രതിഷേധ റാലിയും യോഗവും

തോട്ടുമുക്കം :- സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ ശിപാർശപ്രകാരം തോട്ടുമുക്കത്ത് ആരംഭിക്കുവാൻ പോകുന്ന വിദേശമദ്യഷോപ്പി നെതിരെ ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും യോഗവും നടത്തി . കോഴിക്കോട് മലപ്പുറം ജില്ലകൾ അതിർത്തി പങ്കിടുന്ന ഈ പ്രദേശത്ത് തുറക്കുന്ന വിദേശമദ്യ ഷോപ്പ് പ്രദേശത്തിന്റെ സാമൂഹിക അന്തരീക്ഷം കലുഷിതമാക്കുമെന്നും, കുടുംബ ഭദ്രതക്കും യുവജനങ്ങളുടെ ഭാവിക്കും ഭീഷണി ഉയർത്തുന്ന ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്നും തീരുമാനത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. സുഫിയാൻ പറഞ്ഞു. ജനകീയ പ്രതിരോധ സമിതി കൺവീനർ സാബു വടക്കേപടവിൽ അധ്യക്ഷത വഹിച്ചു.

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രതിനിധികളായ ദിവ്യ ഷിബു, കരീം പഴങ്കൽ, തോട്ടുമുക്കം ജുമാ മസ്ജിദ് സെക്രട്ടറി അബു വളപ്പിൽ, എസ്എൻഡിപി. ശാഖ പ്രസിഡന്റ് വി ആർ. ശിവദാസൻ, ഷാജു പനക്കൽ, ജിയോ വെട്ടുകാട്ടിൽ, രാജു ഇളം തുരുത്തിയിൽ, മാത്യു തറപ്പുതൊട്ടിയിൽ, അഷറഫ് കൊളക്കാടൻ, ഷിജിമോൻ കെ, അബ്ദു തിരുനിലത്ത് തുടങ്ങിയവർ പ്രതിഷേധറാലിക്ക് നേതൃത്വം നൽകി.

spot_img

Related Articles

Latest news