തൊടുപുഴ: ഇടുക്കിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 30 വർഷം തടവ്. ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. മറയൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇടുക്കി അതിവേഗ പോക്സോ കോടതിയുടേതാണ് വിധി.
2018ലാണ് കേസിനാസ്പദമായ സംഭവം. അമ്മയില്ലാത്ത സമയത്ത് വീട്ടിൽ വച്ച് പ്രതി കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. അമ്മ കൂറുമാറിയ കേസിൽ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിധി.