മോങ്ങം : നാടിനെ നശിപ്പിക്കുന്ന മയക്ക് മരുന്നുകൾക്കെതിരെ വ്യാപാരി സംഘടനകളും ,മത സംഘടനകളും ,രാഷ്ട്രീയ പാർട്ടികളും രംഗത്തിറങ്ങണമെന്നും സംസ്കരണ പരിപാടിക്ക് കൂടുതൽ ഊന്നൽ നൽകണമെന്നും ഡോക്ടർ അബ്ദുൽ സമദ് സമദാനി M P പറഞ്ഞു .കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ല കമ്മിറ്റി നടപ്പാക്കി വരുന്ന M D T W F പദ്ധതിയിൽ അംഗമായി മരണപ്പെട്ട വ്യാപാരി ദാസന്റെ കുടുംബത്തിനുള്ള പത്ത് ലക്ഷം രൂപയുടെ സഹായം മോങ്ങം സുൽത്താൻ പാലസ് ഹാളിൽ നടന്ന ചടങ്ങിൽ ദാസന്റെ മകൻ ആകാശിന് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം .
സ്‌കൂളുകളിലും ,കോളേജുകളിലും മാർക്ക് ഉത്പാദിപ്പിക്കുന്ന ജോലി ചെയ്യുന്നതിന് പകരം മനുഷ്യത്വമാണ് പഠിപ്പിക്കേണ്ടതെന്നും ആൺകുട്ടികളെയും പെൺകുട്ടികളെയും പരസ്പരം ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു . ചടങ്ങിൽ കിഡ്നി ശസ്ത്രക്രിയ സഹായ ധനം പി ഉബൈദുള്ള M L A സഹായ കമ്മിറ്റി ട്രഷറർ വി കുഞ്ഞിമാന് കൈമാറി , സംസ്ഥാന വർക്കിങ് പ്രസിഡണ്ട് പി കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു .
ജില്ല ജനറൽ സെക്രട്ടറി കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാൻ മുഖ്യ പ്രഭാഷണം നടത്തി , . ജില്ല ട്രഷറർ നൗഷാദ് കളപ്പാടൻ , സി അലവിക്കുട്ടി , കെ ചെറിയ മുഹമ്മദ് , മുറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുനീറ പൊറ്റമ്മൽ , പുൽപ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി സി അബ്ദുൽ റഹിമാൻ , പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് ഇസ്മായിൽ മാസ്റ്റർ , ബെസ്റ്റ് മുസ്തഫ , ടെക്‌നോ നാസർ , ഹമീദ് ആനക്കയം , ചന്ദ്രൻ ബാബു, സി കെ അനീസ് ബാബു , സുലൈഖ , സിടി അലവിക്കുട്ടി തുടങ്ങിയവർ സംസാരിച്ചു .
തുടർ പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്ന വ്യാപാരികളുടെ മക്കളെ ചടങ്ങിൽ ആദരിച്ചു .മോങ്ങം യൂനിറ്റ് പ്രസിഡണ്ട് അബ്ദുൾ റഹ്‌മാൻ സൗന്ദര്യ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം സി ഇബ്രാഹീം ഹാജി സ്വാഗതവും ടി പി റിയാസ് നന്ദിയും പറഞ്ഞു