മേപ്പാടി: കേരളത്തെ ഭീതിയിലാക്കിയ പുത്തുമല ദുരന്തത്തിൽ പെട്ടവർക്ക് ആദ്യ വീട് നിർമ്മിക്കാൻ ആവശ്യമായ സാമ്പത്തിക സഹായം നൽകി മേപ്പാടി ഗ്രാമ പഞ്ചായത്തിലെ ചെമ്പോത്തറ ഗ്രാമോത്സവ് പ്രവർത്തകർ മാതൃകയായി.
2019 ആഗസ്റ്റിൽ പത്തുമലയിലുണ്ടായ ഉരുൾപൊട്ടലിലാണ് ജോയി-ബീന ദമ്പതികളുടെ സ്ഥലവും കിടപ്പാടം നഷ്ടപ്പെട്ടത്. ദുരന്തത്തിൽ പെട്ടവർക്ക് സർക്കാർ വീട് നിർമ്മാണത്തിന് സാമ്പത്തിക സഹായം നൽകിയെങ്കിലും,സർക്കാർ നൽകിയ ഫണ്ട് ഉപയോഗിച്ച് പുതിയ സ്ഥലം വാങ്ങി ഭവന നിർമാണം ആരംഭിചെങ്കിലും പണം ഇല്ലാത്തതിനാൽ നിർമ്മാണം പാതിവഴിയിൽ നിലച്ചതോടെ വിഷമിച്ചിരിക്കുകയായിരുന്നു. നിർദ്ധര കുടുംബത്തിന്റെ പ്രയാസങ്ങൾ ശ്രദ്ധയിൽ പെട്ട ചെമ്പോത്തറ ഗ്രാമോത്സവം കമ്മിറ്റി നിർമ്മാണം ഏറ്റെടുക്കുകയും , ഗ്രാമത്തിലെയും, പരിസര പ്രദേശങ്ങളിളെയും സുമനസ്സുകളുടെയും അകമഴിഞ്ഞ സഹായത്തോടെ ഭവന നിർമാണം ത്വരിത ഗതിയിൽ പൂർത്തീകരിക്കുകയായിരുന്നു
ചെമ്പോത്തറയിൽ നടന്ന ചടങ്ങിൽ മഹല്ല് ഖത്തീബ് അബ്ദുൽ ജബ്ബാർ അഹ്‌സനി, കാപ്പം കൊല്ലി സെൻറ് സെബാസ്റ്റ്യൻ ചർച്ച് വികാരി ഫാദർ സണ്ണി എബ്രഹാം,ഗ്രാമോത്സവം വൈസ് ചെയർമാൻ കൃഷ്ണൻ ചെമ്പോത്തറ, പുളിയമ്പറ്റ മഹാവിഷ്ണു ക്ഷേത്രം പ്രസിഡന്റ് കെ.ജി സുനിൽ എന്നിവരുടെ സാനിധ്യത്തിൽ വാർഡ് മെമ്പർ ജിതിൻ മാഷ് താക്കോൽ കൈമാറി
ചടങ്ങിൽ അഡ്വ: എ.ജെ ആന്റണി , പി.എ ശമീൽ , അബ്ദുൽ റഷീദ് തുടങ്ങിയവർ പങ്കെടുത്തു .
ജില്ലാ, ബ്ലോക്ക് , ഗ്രാമ പഞ്ചായത്ത് പ്രസിഡന്ടുമാർ ദുരിത ബാധിതരുടെ വീടിൻറെ താക്കോൽ കൈമാറ്റ ചടങ്ങിൽ ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷംപരിപാടിയിൽ നിന്നും വിട്ടുനിന്നതായി ഗ്രാമോത്സവം ഭാരവാഹികൾ പറഞ്ഞു