ഓടുന്ന വാഹനങ്ങളില്‍ നിന്ന് മാലിന്യം വലിച്ചെറിയല്‍; അബുദാബിയില്‍ പിടിയിലായത് 162 പേര്‍

അബുദാബി: ഓടുന്ന വാഹനങ്ങളില്‍ നിന്ന് റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ 162 വാഹനങ്ങള്‍ അബുദാബിയില്‍ മാത്രം പിടിയിലായതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായാണ് ഇത്രേയറെ പേരെ പിടികൂടിയത്. 2022 ആദ്യ ആറു മാസത്തിലെ കണക്കുകളാണിത്. നിയമ ലംഘനത്തിന് ഇവരില്‍ നിന്ന് പിഴ ഈടാക്കിയതായും അബുദാബി പോലിസ് അധികൃതര്‍ അറിയിച്ചു.

വാഹനം ഓടിച്ചു കൊണ്ടിരിക്കെ മാലിന്യങ്ങള്‍ പുറത്തേക്ക് തള്ളുന്ന വാഹനത്തിലെ ഡ്രൈവര്‍മാര്‍ക്ക് 1000 ദിര്‍ഹമാണ് പിഴ. അതോടൊപ്പം ആറ് ബ്ലാക്ക് പോയിന്റുകളും വാഹനത്തിന്റെ പേരില്‍ ചുമതപ്പെടും. വൃത്തിയില്‍ അധിഷ്ഠിതമായ എമിറേറ്റിന്റെ പൊതുവായ സംസ്‌ക്കാരത്തിനും പരിസ്ഥിതി സുരക്ഷയ്ക്കും എതിരാണ് എന്നതിനാലാണ് ഡ്രൈവര്‍മാര്‍ക്കെതിരേ പിഴ ചുമത്തിയിരിക്കുന്നത്.

ഇക്കാര്യത്തില്‍ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശക്തമായ ബോധവല്‍ക്കരണത്തിന്റെ കുറവുണ്ടെന്നും അതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ നടപ്പിലാക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് എതിരേ ശക്തമായ നിടപാടുകളുമായി മുന്നാട്ടുപോവുമെന്നും പോലിസ് മുന്നറിയിപ്പ് നല്‍കി.

spot_img

Related Articles

Latest news