സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്ററിൻ്റെ നേതൃത്വത്തിൽ 5 മുതൽ 15 വയസ്സുവരെയുള്ള കുട്ടികളുടെ കൂട്ടായ്മയായ ടാലെൻ്റ് & ടീൻസിൻ്റെ ആഭിമുഖ്യത്തിൽ റിയാദിൽ കുട്ടികൾക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു.
കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നത്തിനുംധാർമിക ബോധമുള്ളവരാക്കുക ന്നതിനും പ്രാധാന്യം നൽകി കൊണ്ട് പ്രവർത്തിക്കുന്ന കുട്ടികളുടെ കൂട്ടായ്മയാണ് ടാലൻ്റ് & ടീൻസ് ക്ലബ് .
ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം റിയാദിലെ സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ ഓഡിറ്റോറിയത്തിൽ നടന്ന സമ്മർ ക്യാമ്പിൽ നിരവധി കുട്ടികൾ പങ്കെടുത്തു.
ക്യാമ്പിൽ പാഠശാല നല്ല ശീലങ്ങൾ എന്ന വിഷയത്തിൽ സഹൽ ഹാദിയും ക്രാഫ്റ്റ് & ഡ്രോയിങ്ങ് വിഭാഗത്തിൽ ജാസ്മിൻ റിയാസും ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
കോർഡിനേറ്റർ സാജിദ് ഒതായിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് സിറാജ് തയ്യിൽ ഉൽഘാടനം ചെയ്തു.
SIIC സെക്രട്ടറി ഷാജഹാൻ ചളവറ, അബ്ദുൽ ജബ്ബാർ പാലത്തിങ്ങൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
ടാലൻ്റ് & ടീൻസ് ക്ലബ് സെക്രട്ടറി മാസ്റ്റർ ഹാനി ഹബീബ് സ്വാഗതം പറഞ്ഞ ചടങ്ങിൽ മാസ്റ്റർ ആഹിൽ സി.പി നന്ദിയും മാസ്റ്റർ നൈഷിൻ നൗഫൽ ഖിറാഹത്തും നടത്തി.