ഇടുക്കിയിൽ തുടലിൽ ബന്ധിച്ച നിലയിൽ യുവാവിൻ്റെ കത്തിക്കരിഞ്ഞ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്

  • കട്ടപ്പന: ഇടുക്കിയിൽ തുടലിൽ ബന്ധിച്ച നിലയിൽ യുവാവിൻ്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ചിന്നക്കനാൽ 301 കോളനിയിലെ താമസക്കാരനായ തരുൺ (23) എന്ന യുവാവിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെ തരുൺ താമസിക്കുന്ന വീടിന് പിൻവശത്തെ ജനാലയിൽ തുടൽ ഉപയോഗിച്ച് ബന്ധിച്ച നിലയിലാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്. തരുണിന്റെ അമ്മ പുറത്തേക്ക് പോയപ്പോഴാണ് സംഭവം. സമീപവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്.

യുവാവിൻ്റെ മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ വിശദമായ അന്വേഷണം നടത്താനാണ് പോലീസിൻ്റെ തീരുമാനം.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ പോലീസ് സർജൻ്റെ മേൽനോട്ടത്തിൽ പോസ്റ്റ് മോർട്ടം ചെയ്യും.

spot_img

Related Articles

Latest news