മോങ്ങം ;പുൽപറ്റ ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 75- ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി തൊഴിലാളി സംഗമവും വിവിത കലാ പരിപാടികളും നടത്തി . പരിപാടിയിൽ ആയിരത്തിലധികം തൊഴിലാളികൾ പങ്കെടുത്തു.
ആഘോഷ പരിപാടികൾ ശ്രീ.എം പി അബ്ദുസമദ് സമാധാനി ഉദ്ഘാടനം ചെയ്തു .
തൊഴിലുറപ്പ് പദ്ധതി സ്ത്രീകളുടെ സ്വാതന്ത്ര്യവും സ്വാശ്രയത്വവും തൊഴിലവകാശവും സംരക്ഷിക്കുന്നതിൽ സുപ്രധാനമായ പങ്കുവഹിച്ച സംരംഭമാണ്. ഇനിയും അത് വിപുലമായി കൊണ്ടുപോകേണ്ടതുണ്ടെന്നും ഇതിൽ പങ്കെടുക്കുന്ന തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കണമെന്നും . അവരുടെ തൊഴിൽ സാധ്യതയുടെ മേൽ കൊണ്ടുവന്നിട്ടുള്ള പുതിയ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും അബ്ദുസമദ് സമാധാനി ആവശ്യപ്പെട്ടു .തൊഴിലാളികൾ MGNREGS പദ്ധതിയുടെ എംബ്ലം വരച്ചു പൂക്കളം ഇട്ടു. ആദിവാസി നൃത്തം, കോൽക്കളി, ചവിട്ടു നാടകം, നാടോടിപ്പാട്ട്, ഒപ്പന, തിരുവാതിരക്കളി എന്നീ കലാപരിപാടികൾ നടത്തി.മുഴുവൻ തൊഴിലാളികളും കേരളീയ വസ്ത്രം ധരിച്ചായിരുന്നുപരിപാടികളിൽ പങ്കെടുത്തത്.100 ദിനം തൊഴിൽ പൂർത്തിയാക്കിയ 430 തൊഴിലാളികളെ പരിപാടിയിൽ വെച്ച് ആദരിച്ചു..
. പ്രസിഡന്റ് : ശ്രീ : PC അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് നുസറീനമോൾ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി : ഹഫ്‌സത് , ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ഷൌക്കത്ത്, മുൻ പ്രസിഡന്റ് :CH സൈനബ,ജില്ലാ പഞ്ചായത്ത് മെമ്പർ മനാഫ് , ബ്ലോക്ക് മെമ്പർമാർ, O P കുഞ്ഞാപ്പു ഹാജി,ഗ്രാമ പഞ്ചായത്ത് മെമ്പർമാർ എന്നിവർ ആശംസകൾ അറിയിച്ചു. മലപ്പുറം ADC അനു,സെക്രട്ടറി ആരിഫുദ്ധീൻ ,Bdo രാജീവ് JoinBDO,അസിസ്റ്റന്റ് സെക്രട്ടറി പ്രതോഷ്, MGNREGS AE മുഹമ്മദ് അൻസാർ ,* Overseer : ജംഷീർ MP , ബ്ലോക്ക് AE നസീഫ് ഷുക്കൂർ തുടങ്ങിയവർ പങ്കെടുത്തു .വികസന സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർ ശ്രീമതി ശാന്തി സ്വാഗതവും V E O സുമേഷ് നന്ദിയും പറഞ്ഞു .