13 ജനുവരി 2021
ഇൻഡിയാന : ഏഴു പതിറ്റാണ്ടിന് ശേഷം വീണ്ടും അമേരിക്കയിൽ വധശിക്ഷ നടപ്പാക്കി . ലിസ മൊൺഗോമേറി എന്ന 52 കാരിയാണ് ഇന്ന് വെളുപ്പിന് അമേരിക്കൻ സമയം 1 .30 നു ശിക്ഷ ഏറ്റുവാങ്ങിയത് .
2004 ൽ ആണ് കേസിനാസ്പദമായ സംഭവം . മിസോറി സംസ്ഥാനത്തെ എട്ടു മാസം ഗർഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തുകയും വയർ കീറി ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കുകയും ചെയ്തിരുന്നു . ദീർഘകാലത്തെ വിചാരണക്കൊടുവിൽ തെറ്റിന്റെ കാഠിന്യം കണക്കിലെടുത്തു വധശിക്ഷക്ക് വിധിക്കുകയുമായിരുന്നു. ഡൊണാൾഡ് ട്രംപ് മാപ്പപേക്ഷ നിരസിക്കുക കൂടെ ചെയ്തതോടെ ശിക്ഷ ഉറപ്പാക്കി. ഡിസംബറിൽ നടപ്പാക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ നടന്നില്ല. ഇന്ന് രാവിലെ ലിതൽ ഇൻജെക്ഷൻ കുത്തിവച്ചായിരുന്നു ശിക്ഷ നടപ്പാക്കിയത്