ഡൽഹി സർവകലാശാല ബിരുദപ്രവേശന നടപടികൾ ഓഗസ്റ്റ് അവസാനത്തോടെ ആരംഭിക്കും

ന്യൂഡൽഹി: ഡൽഹി സർവകലാശാല ബിരുദപ്രവേശന നടപടികൾ ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്നും ഓഗസ്റ്റ് 31-ടെ ഇതിനാവശ്യമായ രേഖകൾ തയ്യാറാക്കിവെക്കണമെന്നും സർവകലാശാല അറിയിച്ചു.

പത്ത്, പ്ലസ്ടു സർട്ടിഫിക്കറ്റുകൾ, സാമ്പത്തിക പിന്നാക്ക വിഭാഗങ്ങളിലുൾപ്പെടെയുള്ള സംവരണ ആനുകൂല്യങ്ങൾക്ക് അതുമായി ബന്ധപ്പെട്ട രേഖകൾ തുടങ്ങിയവ തയ്യാറാക്കാനാണ് നിർദേശം. സി.യു.ഇ.ടി.-യു.ജി. വഴി ഡൽഹി സർവകലാശാലയിൽ പ്രവേശനം തേടുന്നവർ സർവകലാശാലയുടെ കോമൺ സീറ്റ് അലോക്കേഷൻ സിസ്റ്റം (സി.എസ്.എ.എസ്.) പോർട്ടലിലും അപേക്ഷിക്കണം. നിശ്ചിതഫീസ് ഇതിനായി അടയ്ക്കണം. പോർട്ടൽ വൈകാതെ പ്രവർത്തനക്ഷമമാകും.

സി.യു.ഇ.ടി. ബിരുദഫലം വന്നശേഷം സി.എസ്.എ.എസ്.പോർട്ടലിലൂടെ കോഴ്‌സ്/കോളേജ് തിരഞ്ഞെടുക്കാം. ശേഷമാകും സീറ്റ് അലോട്ട്‌മെന്റ്

spot_img

Related Articles

Latest news