റിയാദ്: ഹൃസ്വകാല സന്ദർശനത്തിനായി റിയാദിലെത്തിയ മാസ് വനിതാ വേദി അധ്യക്ഷ സാബിത ജബ്ബാറിന് മാസ് റിയാദ് ഭാരവാഹികൾ ചേർന്ന് റിയാദിലെ അസീസിയയിൽ വെച്ച് സ്വീകരണം നൽകി.
മാസ് റിയാദ് പ്രസിഡൻ്റ് ഷാജു കെ.സി ബൊക്ക നൽകി ആദരിച്ചു, മാസ് റിയാദിൻ്റെ ഉപഹാരം സാബിത ജബ്ബാറിന് ഭാരവാഹികൾ ചേർന്ന് സമ്മാനിച്ചു.
മാസ് റിയാദ് പ്രവർത്തകരുടെ കുടുംബിനികൾ ചേർന്ന് രൂപീകരിച്ച മാസ് വനിതാ വേദി നാട്ടിൽ ഒട്ടനവധി സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമാവുകയും, അംഗങ്ങൾ തമ്മിൽ പരസ്പര സഹായ നിധി രൂപീകരിച്ചും, സ്വയം തൊഴിൽ പരിശീലന പദ്ധതികൾക്ക് തുടക്കം കുറിച്ചും പ്രവർത്തനങ്ങളിൽ സജീവമാണ്.
ഇവരുടെ പ്രവർത്തനങ്ങൾ മാതൃസംഘടനയായ മാസ് റിയാദിന് ഒരു മുതൽക്കൂട്ടാണ്.
ചടങ്ങിൽ മാസ് റിയാദ് ഭാരവാഹികളായ അശ്റഫ് മേച്ചേരി, ജബ്ബാർ കക്കാട്, ഉമ്മർ കെ.ടി, സുബൈർ കാരശ്ശേരി, മുസ്തഫ നെല്ലിക്കാപറമ്പ്, അലി പേക്കാടൻ, മുഹമ്മദ് കൊല്ലളത്തിൽ, സാദിഖ് വലിയപറമ്പ് ,അബ്ദുൽ അസീസ് ടിപി എന്നിവർ സന്നിഹിതരായി.