കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ മട്ടന്‍ ബിരിയാണി വില്‍പന വീണ്ടും ആരംഭിച്ചു. നൂറ് രൂപയാണ് മട്ടന്‍ ബിരിയാണിക്ക് ഈടാക്കുന്നത്. സെന്‍ട്രല്‍ ജയിലിന് മുമ്പിലെ കൗണ്ടര്‍ മുഖേനെയാണ് മട്ടന്‍ ബിരിയാണി വില്‍പന. കൊവിഡ് രൂക്ഷമായതോടെ മട്ടന്‍ ബിരിയാണി ഉള്‍പ്പെടെയുളള ഭക്ഷ്യോത്പന്നങ്ങളുടെ വില്‍പന നിര്‍ത്തിവെച്ചിരുന്നു. ഉപഭോക്താക്കളുടെ നിരന്തരമായ ആവശ്യം കണക്കിലെടുത്താണ് വീണ്ടം വില്‍പന ആരംഭിക്കുന്നതെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.
പ്രതിദിനം നൂറോളം മട്ടന്‍ ബിരിയാണിയാണ് ജയിലില്‍ നിന്ന് വിറ്റു പോകുന്നത്. ജയിലില്‍ നിന്ന് ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുതലാണ്. സെന്‍ട്രല്‍ ജയിലില്‍ ചിക്കന്‍ ബിരിയാണിക്ക് 65 രൂപയാണ്. പാക്കറ്റ് ചപ്പാത്തിയും ജയിലില്‍ നിന്ന് വില്‍ക്കുന്നുണ്ട്. പ്രതിദിനം 25,000 ചപ്പാത്തികളാണ് സെന്‍ട്രല്‍ ജയിലില്‍ നിന്ന് വിറ്റഴിക്കുന്നത്. ജയിലിനു പുറത്തുള്ള പ്രത്യേക കൗണ്ടറില്‍ നിന്നും കണ്ണൂര്‍ പഴയ ബസ്
ജയിലില്‍ നിന്ന് ചിപ്‌സ്, കേക്ക്, ലഡു തുടങ്ങിയവയും വില്‍പന നടത്തി വരുന്നുണ്ട്. ഇതിനു പുറമേ സ്വന്തമായി പെട്രോള്‍ പമ്പും ബാര്‍ബര്‍ ഷോപും നേരത്തെ പ്രവര്‍ത്തനം ആരംഭിച്ചതാണ്. കൃഷിയില്‍ താല്‍പര്യമുള്ള തടവുകാര്‍ വിളയിച്ച നെല്‍കൃഷിയും പച്ചക്കറി കൃഷിയും കഴിഞ്ഞ ദിവസമാണ് വിളവെടുത്തത്. ജയിലിനു മുന്നിലായി പുതുതായി ഫുഡ് കോര്‍ട് ആരംഭിക്കാനുള്ള പദ്ധതിയുമുണ്ട്. നേരത്തെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പണി പൂര്‍ത്തിയാക്കിയിട്ടില്ല.