രണ്ടാം പതിപ്പ് പ്രകാശനം,ചെയ്തു
കോഴിക്കോട് ‘സഞ്ചാരിയും കാലിക്കറ്റ് സർവകലാശാല മുൻ ഡെപ്യൂട്ടി രജിസ്ട്രാറുമായ
ടി. എം. ഹാരിസ് രചിച്ച ‘ചിനാർതടങ്ങളും ദേവദാരുമരങ്ങളും’എന്ന യാത്രാവിവരണ ഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം,
എഴുത്തുകാരിയും യുവ പ്രസാധകയുമായഎം എ ഷഹനാസ് നിർവ്വഹിച്ചു ‘ വന്യജീവി
ഫോട്ടോഗ്രാഫറും സാങ്ച്വറി ഏഷ്യ ഇന്റർനാഷണൽ ഫോട്ടോഗ്രാഫി അവാർഡ് ജേതാവുമായ ശബരി ജാനകിയാണ് പുസ്തകം ഏറ്റുവാങ്ങിയത്.
കോഴിക്കോട് ന്യൂവേവ്ഫിലിം സ്കൂളിൽ വെച്ച്,
ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയായ ‘ലൈറ്റ്സോഴ്സ്’ ആണ് പരിപാടി സംഘടിപ്പിച്ചത്.
സിനിമറ്റോഗ്രഫറുംചലച്ചിത്ര സംവിധായകനുമായ പ്രതാപ് ജോസഫ്, പരിഭാഷയിലൂടെ മലയാളികൾക്ക് ബംഗാളി സാഹിത്യ കൃതികളെ പരിചയപ്പെടുത്തിയ, അന്തരിച്ച പ്രശസ്ത എഴുത്തുകാരൻ എം. എൻ. സത്യാർത്ഥിയുടെ മകളും എഴുത്തുകാരിയുമായ സൽമി സത്യാർത്ഥി,
മിർസ ഗാലിബിൻ്റെ ജീവചരിത്രകാരൻ
കെ. പി. എ. സമദ്, എഴുത്തുകാരും സാംസ്ക്കാരിക പ്രവർത്തകരുമായ
ശ്രീനി ഇളയൂർ, ബെൻ വർഗ്ഗീസ്, വിനോദ് കുമാർ തള്ളശ്ശേരി, കെ പി ശശികുമാർ, വി.പി സദാനന്ദൻ, ഗോപാലൻ മങ്കട, പി. സുന്ദരരാജൻ,ഉമ്മർ മൂഴിക്കൽ എന്നിവർ
ആശംസകൾ അർപ്പിച്ചു.
മറുമൊഴിയിൽ ഹാരിസ് ടി.എം
സഞ്ചാരസാഹിത്യ രചനയിലേക്കുള്ളതൻ്റെ പ്രയാണത്തെക്കുറിച്ച്
സംസാരിച്ചു.ഹാരിസിൻ്റെ രണ്ടാമത്തെസഞ്ചാരകൃതിയായ
‘ചുവപ്പുനദിയുടെ നാട്ടിൽ – വിയറ്റ്നാം സ്കെച്ചുകൾ’
അടുത്ത മാസം പുറത്തിറങ്ങും.
ഫോട്ടോ ;ചിനാർതടങ്ങളും ദേവദാരുമരങ്ങളും’
എന്ന യാത്രാവിവരണ ഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം,
എഴുത്തുകാരിയും യുവ പ്രസാധകയുമായഎം എ ഷഹനാസ് വന്യജീവി
ഫോട്ടോഗ്രാഫറും സാങ്ച്വറി ഏഷ്യ ഇന്റർനാഷണൽ ഫോട്ടോഗ്രാഫി അവാർഡ് ജേതാവുമായ ശബരി ജാനകിക്ക് നൽകുന്നു .