ഗണിതശാസ്‌ത്രവൈഭവമുള്ള സെക്കൻഡറി / ഹയർ സെക്കൻഡറി വിദ്യാർഥികളെ കണ്ടെത്തി രാജ്യാന്തര ഒളിംപ്യാഡിൽ എത്തിക്കുക, അവർക്ക് മാത്‌സിൽ ആകർഷക കരിയറിനു വഴിയൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ വർഷംതോറും നടത്തുന്ന ബൗദ്ധികമത്സരമാണ് മാത്തമാറ്റിക്കൽ ഒളിംപ്യാഡ്.
🗝️കേന്ദ്ര അണുശക്‌തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള നാഷനൽ ബോർഡ് ഓഫ് ഹയർ മാത്തമാറ്റിക്‌സ് (എൻബിഎച്ച്എം) ആണ് ഇതു സംഘടിപ്പിക്കുന്നത്.
🗝️ആദ്യഘട്ടം നടത്താൻ മാത്തമാറ്റിക്സ് ടീച്ചേഴ്സ് അസോസിയേഷനെ എൻബിഎച്ച്എം ചുമതലപ്പെടുത്തിയിട്ടുണ്ട്.
🗝️8 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഐഒക്യുഎം (ഇന്ത്യൻ ഒളിംപ്യാഡ് ക്വാളിഫയർ ഇൻ മാത്തമാറ്റിക്സ്, 2022–’23) എഴുതാൻ സെപ്റ്റംബർ 8 വരെ റജിസ്റ്റർ ചെയ്യാം.
https://emsecure.in/MTAEXAM
എന്ന സൈറ്റിൽനിന്ന് സമീപത്തുള്ള റജിസ്റ്റേഡ് സ്കൂൾ കണ്ടുപിടിച്ച് നിർദിഷ്ട ഫോമിലെ അപേക്ഷയും 200 രൂപ ഫീയും നൽകിയാൽ മതി.
🗝️ജനനത്തീയതി 2003 ഓഗസ്റ്റ് ഒന്നിനു മുൻപോ, 2010 ജനുവരിക്കു ശേഷമോ ആകരുത്.
🗝️കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളിലെ കുട്ടികൾക്കും പരീക്ഷയെഴുതാം.
🗝️ഇന്ത്യൻ പാസ്പോർട്ടിന് അർഹതയുണ്ടായിരിക്കണം.
🗝️2020 ഒക്ടോബർ 30 മുതലെങ്കിലും ഇന്ത്യയിൽ താമസിച്ചു പഠിക്കുന്നവരായിരിക്കണം.
🗝️ഇന്ത്യൻ സ്കൂൾ സിസ്റ്റത്തിൽ ആ തീയതി മുതലെങ്കിലും പഠിക്കുന്നവരായാലും മതി.
🗝️ 2022 ഒക്ടോബർ 30നു മുൻപ് 12–ാം ക്ലാസ് പഠനം പൂർത്തിയാക്കിയവരാകരുത്.
🗝️ഒസിഐ കാർഡുകാർക്കും പരീക്ഷയെഴുതാമെങ്കിലും ഇന്റർനാഷനൽ ഒളിംപ്യാഡിലേക്കു പരിഗണിക്കില്ല; ഇന്റർനാഷനലിനുള്ള ട്രെയിനിങ് ക്യാംപ് വരെ മാത്രമേ പങ്കെടുപ്പിക്കൂ.
🗝️ഒക്ടോബർ 30നാണ് ഐഒക്യുഎം. 3 മണിക്കൂർ, 100 മാർക്ക്.
🗝️നെഗറ്റീവ് മാർക്കില്ല. ഏറ്റവും മികച്ച 600 പേർക്കു പ്രാദേശിക പരിഗണന കൂടാതെ ജനുവരി 15നുള്ള 4 മണിക്കൂർ ഇന്ത്യൻ നാഷനൽ മാത്തമാറ്റിക്കൽ ഒളിംപ്യാഡ് (ഐഎൻഎംഒ) പരീക്ഷയിൽ പങ്കെടുക്കാം.
🗝️ ഇതിൽ 100 പേർ 12–ാം ക്ലാസുകാരും 500 പേർ മറ്റു ക്ലാസുകാരുമായിരിക്കും.
🗝️ പെൺകുട്ടികൾക്കു വിശേഷപരിഗണന നൽകുന്ന വ്യവസ്ഥകളുണ്ട്.
🗝️ഐഒക്യുഎമ്മിൽ 20% മാർക്ക് നേടുന്നവർക്കു സർട്ടിഫിക്കറ്റ് നൽകും. പക്ഷേ ഇവരെയെല്ലാം ഐഎൻഎംഒയിൽ പങ്കെടുപ്പിക്കില്ല.
🗝️പൂർണവിവരങ്ങൾക്ക് വെബ്
🖱️🖱️🖱️
www.mtai.org.in & http://olympiads.hbcse.tifr.res.in.
🗝️ഇന്റർനാഷനൽ മാത്തമാറ്റിക്കൽ ഒളിംപ്യാഡ് ജപ്പാനിലെ ചീബ നഗരത്തിൽ നടക്കും.
🗝️സയൻസ് ഒളിംപ്യാഡ്
അസ്ട്രോണമി & അസ്ട്രോഫിസിക്സ്, ബയോളജി, കെമിസ്ട്രി, ഫിസിക്സ്, ജൂനിയർ സയൻസ് വിഷയങ്ങളിലും സമാന ഒളിംപിക് മത്സരങ്ങളുണ്ട്.
🖱️🖱️🖱️ https://olympiads.hbcse.tifr.res.in.