കനത്ത മഴ: മലബാറിലെ മലയോരമേഖലകളിൽ വൻ നാശനഷ്ടം

കോഴിക്കോട്‌: മലബാറിലെ മലയോര മേഖലകളില്‍ മഴ കനത്തു. മലവെള്ളപ്പാച്ചിലില്‍ വിവിധയിടങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായി.കോഴിക്കോട് വടകരയില്‍ വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു.പാലക്കാട് തിരുവിഴാംകുന്ന് വെള്ളിയാർപുഴയിൽ മലവെള്ളപാച്ചിലില്‍ ഇരുമ്പ് പാലം ഒലിച്ചുപോയി. വനത്തിനകത്ത് ഉരുള്‍പ്പൊട്ടിയതാണ് മലവെള്ളപ്പാച്ചിലിന് കാരണമെന്നാണ് സംശയം. കണ്ണൂരില്‍ കൊട്ടിയൂർ വനത്തിൽ ഉരുൾപൊട്ടി. പാമ്പ്രപ്പാൻ പാലം മുങ്ങിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു

വയനാട് പാല്‍ചുരം റോഡിലും മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗത തടസ്സമുണ്ടായി. വടകര ചോമ്പാലയിൽ തോണി മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു… മാടാക്കര സ്വദേശി അച്യുതൻ വലിയ പുരയിൽ, പൂഴിത്ത സ്വദേശി അസീസ് എന്നിവരാണ് മരിച്ചത്. തോണിയിൽ മത്സ്യവുമായി വരുമ്പോൾ മറിയുകയായിരുന്നു. തോണിയിലുണ്ടായിരുന്ന ഒരാൾ നീന്തി രക്ഷപ്പെട്ടു.

കോഴിക്കോട് കൂടരഞ്ഞി ഉറുമിപ്പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ച് പേര്‍ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് പുഴയില്‍ കുടുങ്ങി.മലപ്പുറം വള്ളുവമ്പുറം സ്വദേശികളായ അഞ്ച് പേരാണ് പുഴയിലെ പാറക്കെട്ടില്‍ കുടങ്ങിയത്.ഇവരെ പൊലീസും നാട്ടുകാരും ചേര്‍ന്ന് റോപ്പിട്ട് നല്‍കി രക്ഷപ്പെടുത്തി.മലവെള്ളപ്പാച്ചിലില്‍ പുഴയിലെ ജലനിരപ്പ് കൂടിയതാണ് അപകടത്തിനിടയാക്കിയത്.

മലപ്പുറം കരുവാരക്കുണ്ടിൽ മലവെള്ളപ്പാച്ചിലില്‍ മുള്ളറയിലെ മൂന്നു വീടുകളിൽ വെള്ളം കയറി. ഉച്ചയോടെ തുടങ്ങിയ കനത്ത മഴയിലാണ് മലവെള്ളപ്പാച്ചിലുണ്ടായത് . ഒലിപ്പുഴയും , ചെരിത്തോടും കരകവിഞ്ഞു , കുണ്ടോടാ , മുള്ളറ, മാമ്പറ്റ തുടങ്ങിയ പ്രദേശങ്ങളിലെ 15 കുടുംബങ്ങളോട് ബന്ധുവീടുകളിലേക്ക് മാറാന്‍ നിർദേശം നൽകി ,

spot_img

Related Articles

Latest news