ഭാര്യയെ പീഡിപ്പിക്കാൻ ഭർത്താവിന്റെ ഒത്താശ; ജീവനൊടുക്കാൻ വീടുവിട്ടിറങ്ങി യുവതി, കോഴിക്കോട് സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: ഭാര്യയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. വേളം പെരുവയല്‍ സ്വദേശിയേയാണ്‌ പേരാമ്പ്ര പോലീസ് അറസ്റ്റുചെയ്തത്. 27കാരിയായ ഭാര്യയെ ഇവര്‍ താമസിക്കുന്ന വാടകവീട്ടിലും തൊട്ടില്‍പ്പാലത്തിനടുത്തുള്ള ഹോട്ടലിലും വച്ച് മറ്റൊരാള്‍ രണ്ടുതവണ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. ഹോട്ടലിലേക്ക് ഭാര്യയെ വാഹനത്തില്‍ എത്തിച്ചുനല്‍കിയത് ഭര്‍ത്താവാണ്. വാടകവീട്ടിലേക്ക് ആളെ കൂട്ടിക്കൊണ്ടുവന്നതും ഇയാളാണെന്ന് പോലീസ് പറഞ്ഞു.

പണം കൈപ്പറ്റിയാണ് ഇതു ചെയ്തതെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അബ്ദുള്‍ ലത്തീഫിന്റെ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പേരാമ്പ്ര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇക്കഴിഞ്ഞ 14ന് യുവതിയെ കാണ്മാനില്ലെന്ന് ഇവരുടെ മാതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ആശുപത്രിയില്‍ തനിക്കൊപ്പം വന്ന മകളെ കാണാനില്ലെന്നായിരുന്നു പരാതി.

പോലീസ് അന്വേഷണം നടത്തവേ പിറ്റേദിവസം യുവതി സ്റ്റേഷനില്‍ നേരിട്ട് ഹാജരായി. ജീവനൊടുക്കാന്‍ ഉദ്ദേശിച്ച് കൊയിലാണ്ടി ഭാഗത്തേക്ക് പോയതാണെന്നും പിന്നീട് മക്കളെക്കുറിച്ച് ഓര്‍ത്തപ്പോള്‍ ബന്ധുവീട്ടില്‍ തങ്ങി തിരിച്ചുവന്നതാണെന്നും യുവതി മൊഴി നല്‍കി. കൂടുതല്‍ സംസാരത്തിനിടെയാണ് 2018ല്‍ നടന്ന പീഡനക്കാര്യം ഇവര്‍ പോലീസിനോടു വിശദീകരിച്ചത്. പേരാമ്പ്ര സിഐ എം. സജീവ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

spot_img

Related Articles

Latest news