വടകര: താഴെ അങ്ങാടി സൈക്ലോണ്‍ ഷെല്‍ട്ടര്‍ ഞായറാഴ്ച അപൂര്‍വ സംഗമത്തിനു സാക്ഷിയായി. വടകര താലൂക്കിലെ 92 നാസര്മാരാണിവിടെ ഒത്തുചേര്‍ന്നത്. കൈരളി നാസര്‍ കൂട്ടായ്മ രൂപവത്കരിച്ചു.
ഒരു പേരിന്റെ കൂട്ടായ്മ എന്നതിലപ്പുറം നാസര്‍ എന്ന വാക്കിന്റെ ‘സഹായിക്കുന്നവന്’ എന്ന അര്‍ഥത്തെ, അന്വര്‍ഥമാക്കും വിധം സമൂഹത്തിനു ഗുണകരമാകുകയെന്ന ഉദ്ദേശ്യമാണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്.
2019 സെപ്റ്റംബര്‍ മൂന്നിനു തിരൂരിലാണ് സംഘടന പിറന്നത്. വാട്സ്ആപ്പിലൂടെ പ്രവര്‍ത്തനം ആരംഭിച്ച സംഘടന നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ്. സംസ്ഥാന സെക്രട്ടറി മാട്ടുമ്മല്‍ നാസര്‍ മുഖ്യപ്രഭാഷണം നടത്തി. യു. നാസര്‍ അധ്യക്ഷതവഹിച്ചു.
വടകരയിലെ ഭാരവാഹികള്‍: സി.വി. നാസര്‍ മാര്‍ക്കറ്റ് (പ്രസി.), കെ.എം.പി. നാസര്‍ (സെക്ര.), പി.സി. നാസര്‍ വടകര (ട്രഷ).

                                    