ഇടുക്കി: തൊടുപുഴ കുടയത്തൂരിൽ ഉരുൾപൊട്ടൽ. ചിറ്റടിച്ചാലിൽ സോമൻ്റെ വീടാണ് ഒലിച്ച് പോയത്. പ്രദേശത്ത് നിന്നും ഒരു മൃതദേഹം കണ്ടെടുത്തു. സോമൻ, അമ്മ തങ്കമ്മ, സോമൻ്റെ ഭാര്യ ഷിജി, മകൾ നിമ, നിമയുടെ മകൻ ആദിദേവ് എന്നിവരെയാണ് കാണാതായത്. തങ്കമ്മയുടെ മൃതദേഹം കണ്ടെത്തി.
കുടയത്തൂർ സംഗമം കവലയ്ക്ക് കവലയ്ക്ക് സമീപമാണ് ഉരുൾപൊട്ടലുണ്ടായത്. കാണാതയവർക്കായി തെരച്ചിൽ തുടരുകയാണ്. പോലീസും ഫർഫോഴ്സ് സംഘവും സ്ഥലത്തെത്തി. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുകയാണ്. പുലർച്ചെ നാല് മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായതെന്നാണ് റിപ്പോർട്ട്. വിവരമറിഞ്ഞ് എത്തിയ പ്രദേശവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. വീട് പൂർണമായും ഒലിച്ചു പോയ നിലയിലാണ്.
വലിയ ശബ്ദത്തോടെയാണ് ഒരുൾപൊട്ടിയതെന്ന് പ്രദേശവാസികൾ വ്യക്തമാക്കി. രാത്രിയിൽ ശക്തമായ മഴയാണ് പ്രദേശത്ത് റിപ്പോർട്ട് ചെയ്തത്. പതിനൊന്ന് മണിക്ക് ശേഷം മഴ കനക്കുകയായിരുന്നു. ഉരുൾപൊട്ടിലുണ്ടായ സ്ഥലത്തലത്തിനടുപ്പ് ഒരു കോളനിയുണ്ട്. ഈ പ്രദേശത്ത് അപകടം റിപ്പോർട്ട് ചെയ്തിട്ടില്ല.