ഇടതു മുന്നണി നടത്തിയ സമരം സ്വന്തം മെമ്പർമാരുടെ കഴിവു കേട് മറച്ചു വെക്കാൻ.

കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ഇടതു മുന്നണിയുടെ നേതൃത്വത്തിൽ ഇന്ന് നടന്ന സമരം,സ്വന്തം മെമ്പർമാരുടെ കഴിവു കേട് മറച്ചു വെക്കാനും ഇടതു സർക്കാരിനെതിരെയുമാണന്ന് കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വിപി സ്മിത.

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വാതിൽ പടി സേവനം എല്ലാ പഞ്ചയത്തിലും നടന്നു വരുന്നേ ഉള്ളൂ.ഇതിലേക്ക് ആവശ്യമായ സന്നദ്ധ പ്രവർത്തകരുടെ ലിസ്റ്റ് ഇതു വരെ നൽകാത്തത് ഇടതു മുന്നണിയിലെ 6,7,8 വാർഡിലെ മെമ്പർമാരാണ്.
ഡിജി ലോക്കർ സംവിധാനം കോഴിക്കോട് ജില്ലയിൽ ആദ്യമായി സംഘടിപ്പിക്കാൻ മുന്നോട്ട് വന്നത് കാരശ്ശേരി ഗ്രാമപഞ്ചായത്ത് ആണ്.വെള്ളപ്പൊക്ക, ഉരുൾ പൊട്ടൽ സാധ്യത ഉള്ള സ്ഥലത്തെ ജനങ്ങൾക്ക് വേണ്ടി ആണ് ഈ പദ്ധതി നടപ്പിൽ ആക്കുന്നത്.ഇത് സംബന്ധിച്ച ആലോചന യോഗത്തിൽ താഹസിൽദാർ അടക്കം പങ്കെടുത്തിട്ടും ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്ന തോട്ട ട്ടക്കാട് , പാറത്തോട് വാർഡിലെ ഇടതു മെമ്പർമാർ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. പരിപാടി നല്ല പോലെ പഞ്ചായത്ത് സംഘടിപ്പിച്ചിട്ടും ഇടതു മെമ്പർമാരുടെ വാർഡിൽ നിന്ന് ആളുകളെ പങ്കെടുപ്പിക്കാൻ അവർക്ക് സാധിച്ചില്ല.
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് പഞ്ചായത്ത്ന് 969600 രൂപയുടെ ഡി. പി. സി അംഗീകാരം ലഭിച്ചതാണ്. കർഷക ദിന പരിപാടി ബഹിഷ്കരിച്ചത് കർഷകരോടുള്ള വെല്ലുവിളിയാണ്.മണ്ണിൽ പൊന്ന് വിളയിക്കുന്ന കർഷകർക്കാണ് ഈ വർഷം അവാർഡ് നൽകിയത് എന്നതിൽ ഭരണസമിതിക്ക് അഭിമാനം ആണ് ഉള്ളത്.
പാലിയേറ്റീവ് പ്രവർത്തനങ്ങൾ മുൻ വർഷത്തേക്കാളും മികച്ച രീതിയിൽ ആണ് മുന്നോട്ട് പോവുന്നത്. ആദ്യം ഉണ്ടായിരുന്ന പാലിയേറ്റീവ നഴ്‌സ്‌ ലീവ് എടുത്തു പോയപ്പോൾ, പുതിയ ആളെ നിയമിക്കുന്നത് വരെ DMO ഒരു നഴ്സിനെ പഞ്ചായത്ത്ന് അനുവദിച്ചു തന്നിരുന്നു. പഞ്ചായത്ത് നിയോഗിച്ച പാലിയേറ്റീവ് നേഴ്സ് ജോയിൻ ചെയ്ത് പിറ്റേന്ന് തന്നെ അവർക്ക് ഒരു അപകടം പറ്റി ലീവിൽ പോയി. ആ സമയത്ത് ചെറുവാടി CHC യിലെ സെക്കന്ററി പാലിയേറ്റീവ് നഴ്‌സ്‌ ന്റെ നേതൃത്വത്തിൽ ആയിരുന്നു ഹോം കെയർ നടത്തിയിരുന്നത്.ഹോം കെയർ ഒരു ദിവസം പോലും മുടങ്ങിയിട്ടില്ല.
മുൻ എം. എൽ. എ സി. മോയിൻ കുട്ടി നൽകിയ വാഹനം ആണ് ഇപ്പോഴും ഹോസ്പിറ്റലിൽ ഉള്ളത്. കാല പഴക്കം മൂലം വാഹനം പലപ്പോഴും വർക്ക്‌ ഷോപ്പിൽ ആണ്.
ഇടതു മെമ്പറായ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേർസണൽ ഈ കാര്യത്തിൽ ഒരു ഇടപെടലും നടത്തുന്നില്ല.എം. എൽ. എ യും സ്റ്റേറ്റ് ഭരണവും ഉണ്ടായിട്ടും ഒരു പുതിയ ആംബുലൻസ് അനുവദിക്കുന്നതിന് അവർ താല്പര്യം കാണിക്കുന്നില്ല.ഹോസ്പിറ്റലിലേക്ക് മരുന്ന് വാങ്ങുന്നതിന് 3 ലക്ഷം രൂപ പഞ്ചായത്ത് അനുവദിച്ചിട്ടും
കുടുംബരോഗ്യ കേന്ദ്രത്തിൽ മരുന്ന് ഇതുവരെ ലഭ്യമാക്കാത്തത് ആരോഗ്യ വകുപ്പിന്റെ പരാജയമാണ്.
പഞ്ചായത്തിലേക്ക് അനുവദിച്ച ബഡ്‌സ് സ്കൂളിന് സ്ഥലം കണ്ടെത്തിയത് രണ്ടാം വാർഡിലെ മുണ്ടിതോട് ആണ്.നിലവിൽ ആ പ്രൊപോസൽ കളക്ടർ നിരകരിച്ചിട്ടില്ല.
യു. ഡി. എഫ് ഭരണസമിതി അധികാരത്തിൽ ഏറിയ അന്നു മുതൽ ഉദ്യോഗസ്ഥരെ നിരന്തരം സ്ഥലം മാറ്റി പഞ്ചായത്ത് പദ്ധതികളെ അട്ടിമറിക്കുകയാണ്.
പഞ്ചായത്തിൽ കരിങ്കൽ കോറിക്ക് അനുമതി നൽകുന്നതിന് വേണ്ടി മാത്രമാണ് ഒരു സെക്രട്ടറിയെ കൊണ്ടുവന്നത്. ഇതിൽ ഇടതു മുന്നണിയുടെ ജില്ലാ നേതാക്കൾക്ക് അടക്കം പങ്കുണ്ട്.അനുമതി നൽകിയതിന് ശേഷം അവർ ലീവിൽ പോവുകയും ചെയ്തു.
5 വർഷം ഭരിച്ചിട്ടും IHRD കോളേജ് സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാൻ അവർക്ക് സാധിച്ചിരുന്നില്ല. യു. ഡി. എഫ് അധികാരത്തിൽ വന്ന ശേഷം ആണ് എല്ലാ ഭൗതിക സാഹചര്യവും ഒരുക്കി കോളേജ് പ്രവർത്തനം ആരംഭിച്ചത്.
ശാന്താ ദാമോദർ എൻഡോവ്മെന്റ് അവാർഡ് ദാന ചടങ്ങിൽ ഇടതു മെമ്പർമാർ വിട്ടു നിന്നത് ഉന്നത വിജയികളോടുള്ള അനാദരവ് ആണെന്നും പ്രസിഡന്റ്‌ വിപി സ്മിത പറഞ്ഞു.

spot_img

Related Articles

Latest news