യുഎഇ: നാട്ടിൽ നിന്നും ഗൾഫിലേക്ക് പോകാൻ വേണ്ടി വലിയ ടിക്കറ്റ് നിരക്കാണ് വിമാന കമ്പനികൾ ഈടാക്കുന്നത്. സ്കൂളുകള്‍ തുറന്നതോടെ നിരവധി പേർ നാട്ടിൽ നിന്നും ഗൾഫിലേക്ക് പോകാൻ വേണ്ടി തയ്യാറെടുക്കുകയാണ്. പ്രവാസി കുടുംബങ്ങള്‍ക്ക് വലിയ രീതിയിൽ തിരിച്ചടിയായിരിക്കുകയാണ് വിമാന ടിക്കറ്റ് നിരക്ക്.
വേനല്‍ അവധിക്ക് നിരവധി കുടുംബങ്ങൾ ആണ് ഗൾഫിൽ നിന്നും നാട്ടിലെത്തിയത്. വണ്‍വേ ടിക്കറ്റ് എടുത്ത് നാട്ടിലെത്തിയ പലരും പ്രയാസത്തിൽ ആയിരിക്കുന്നത്. ഒരാള്‍ക്ക് 40,000 രൂപയ്ക്ക് മുകളിലാണ് യുഎഇയിലേക്കുള്ള ഇപ്പോഴത്തെ വിമാന ടിക്കറ്റ് നിരക്ക്. നാല് പേരുള്ള കുടുംബത്തിന് ദുബായിലേക്ക് മടങ്ങാൻ 1.6 ലക്ഷം മുതല്‍ 3.5 ലക്ഷം രൂപ മൊത്തം ചിലവ് ടിക്കറ്റ് നിരക്ക് വരും. അബുദാബിയിലേക്കാണെങ്കിൽ 5000 മുതല്‍ 10,000 രൂപ വരെ ടിക്കറ്റ് നിരക്ക് വരും. ഇനി വലിയ തുക നൽകാൻ തയ്യാറായാലും നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റ് ഇല്ല.
ദുബായിലേക്ക് മാത്രമല്ല മറ്റു ജിസിസി രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കും കൂടിയിട്ടുണ്ട്. കുവെെറ്റിലേക്ക് ഒരാൾക്ക് 52,000 രൂപ ചിലവ് വരും യാത്രക്കായി. മസ്കറ്റിലേക്കും, ഖത്തറിലേക്കും 35,000 രൂപ ഒരാൾക്ക് ചെലവ് വരും. എന്നാൽ റിയാദിലേക്കും ഉയർന്ന നിരക്കാണ് ഉള്ളത്. 50,000 രൂപയാണ് റിയാദിലേക്കുള്ള നിരക്ക്. ബഹ്റൈനിലേക്ക് 44,000 രൂപയ്ക്ക് മുകളിലേക്ക് വരും. സെപ്തംബര്‍ പകുതിയോടെ ടിക്കറ്റ് നിരക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.