ഒമാൻ: ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റിലെ വിവിധ സ്ഥലങ്ങളിൽ വെച്ച് വാഹനങ്ങൾ മോഷണം നടത്തിയ നാല് പേർ അറസ്റ്റിൽ. ഒമാൻ റോയൽ പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ഗവര്‍ണറേറ്റിലെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് ഇവർ വാഹനങ്ങള്‍ മോഷ്ടിച്ചത്. ഇവർക്കെതിരെ നിയമ നടപടികൾ പൂർത്തിയാക്കി കൊണ്ടിരിക്കുകയാണെന്ന് ഒമാൻ പോലീസ് അറിയിച്ചു. പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അതേസമയം, കഴിഞ്ഞ ദിവസം ഒമാനില്‍ നിര്‍മ്മാണം നടക്കുന്ന വീടുകളില്‍ മോഷണം നടത്തിയ രണ്ട് പ്രവാസികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റുസ്താഖ് വിലായത്തിലെ നിര്‍മ്മാണം നടക്കുന്ന വീടുകളിൽ കയറിയാണ് ഇവർ മോഷണം നടത്തിയത്. ഇവർ രണ്ട് പേരും നിരവധി വീടുകളിൽ മോഷണം നടത്തിയെന്ന് പോലീസ് പറയുന്നു. പിടിയിൽ ആയവർ ഏഷ്യൻ വംശജർ ആണ്. സൗത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റിലെ പൊലീസ് ആണ് പ്രതികളെ പിടിക്കൂടിയത്. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം ഇവർക്കെതിരെയുള്ള ശിക്ഷ കോടതി വിധിക്കും. ഒമാൻ റോയൽ പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്.
സെപ്റ്റംബർ നാലിന് ആണ് ഒമാനിൽ സ്ക്കൂളുകൾ തുറക്കുന്നത്. ഈ സാഹചര്യത്തിൽ സ്ക്കൂൾ ബസുകളില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ സംബന്ധിച്ച നിർദേശങ്ങളും മാനദണ്ഡങ്ങളുമായി റോയല്‍ ഒമാന്‍ പൊലീസും വിദ്യാഭ്യാസ മന്ത്രാലയവും രംഗത്തെത്തിയിരിക്കുന്നത്. ഡ്രൈവര്‍മാര്‍ക്ക് കർശനമായ നിർദ്ദേശങ്ങൾ ആണ് നൽകിയിരിക്കുന്നത്. ഗതാഗത നിയമങ്ങള്‍ പാലിക്കാതെ ആരും റോഡിലൂടെ വാഹനം ഓടിക്കരുതെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. രാവിലെയും ക്ലാസുകള്‍ അവസാനിക്കുന്ന സമയങ്ങളിലും ട്രാഫിക് പട്രോളിങ് ശക്തമാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.