സ്‌കൂളുകളില്‍നിന്നുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കണമെന്ന് ദേശീയ വനിതാകമ്മിഷന്റെ നിര്‍ദേശം.വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ബോധവത്കരിക്കാന്‍ സ്‌കളുകളില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാഠ്യപദ്ധതി അവതരിപ്പിക്കേണ്ടത് അത്യാവശ്യമാണ്.സ്‌ളുകളിലും മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളിലും ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്കായി കൗണ്‍സിലിങ് സംവിധാനം വികസിപ്പിക്കണം.ട്രാന്‍സ്വുമണുകളെ അവരുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കാന്‍ പരിപാടികള്‍ സംഘടിപ്പിക്കണം.അവര്‍ക്കായി നൈപുണി വികസന വര്‍ക്ഷോപ്പുകള്‍, ആരോഗ്യസംരക്ഷണ പദ്ധതികള്‍, ഇന്‍ഷുറന്‍സ് പരിരക്ഷ തുടങ്ങിയവയൊരുക്കണം. ട്രാന്‍സ്ജെന്‍ഡര്‍ കുട്ടികളുടെ രക്ഷിതാക്കളും കുടുംബാംഗങ്ങളും അവരെ കൈയ്യൊഴിയരുത്. സ്വത്തിലും അവകാശം നല്‍കണം. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ദേശീയ ഹെല്‍പ്പ്ലൈന്‍ വികസിപ്പിക്കണം. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് പാര്‍പ്പിടം, ഭക്ഷണം, വൈദ്യസഹായം, വിനോദസൗകര്യങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട ഗരിമ ഗ്രെഹ് പദ്ധതികള്‍ ശരിയായി നടപ്പാക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.