ചെറുവാടി : ചാലിയാർ ടുറിസം പദ്ധതി നടപ്പിലാക്കാൻ വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്ന് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് അറിയിച്ചു. ചെറുവാടി കടവിൽ ചാലിയാറിൽ ബോട്ടിൽ സന്ദർശനം നടത്തി നാട്ടുകാരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പദ്ധതി പ്രദേശം സന്ദർശിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു.
ഈ വർഷത്തെ ബഡ്ജറ്റിലെ പദ്ധതിവിഹിതത്തിൽ ഉൾപ്പെടുത്തുമെന്നും ജില്ലാ പഞ്ചായത്ത് പദ്ധതിക്ക് വേണ്ട എല്ലാം സാമ്പത്തിക സഹായങ്ങൾ ചെയ്യുമെന്ന്
ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ വിപി ജമീല പറഞ്ഞു.
തദ്ദേശസ്വയംഭരണ സ്ഥാപന സഹായത്തോടുകൂടി ഗ്രാമീണ ടൂറിസത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് മുന്നോട്ടു പോകുന്ന പദ്ധതിക്ക് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ഷംലൂ ലത്ത് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.
കേരള ബാങ്ക് ഡയറക്ടർ ഇ രമേശ് ബാബു, മമ്മദ്കുട്ടി കുറുവാടങ്ങൾ, എൻ സി പി ബ്ലോക്ക് പ്രസിഡന്റ് ഗുലാം ഹുസൈൻ കൊളക്കാടൻ ,മലബാർ ടൂറിസം കമ്പനി എംഡി അബ്ദുറഹ്മാൻ, രവീന്ദ്രൻ മാസ്റ്റർ, ചന്ദ്രൻ, അബ്ബാസ് കളത്തിൽ, അബ്ദുൽ അസീസ് ഒറ്റയിൽ,ഉസ്മാൻ കൂടത്തിൽ, മോഹൻദാസ്, എൻപി മുഹമ്മദ്, കരീം കൊട്ടുപ്പുറത്ത്,നിസാർ കൊളക്കാടൻ എന്നിവർ പങ്കെടുത്തു.