44 ബില്യണ്‍ ഡോളറിനു ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള ഇലോണ്‍ മസ്‌കിന്റെ തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം. ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള മസ്‌കിന്റെ തീരുമാനം വോട്ടെടുപ്പിനായി വന്നപ്പോൾ മസ്‌കിന് ട്വിറ്റര്‍ ഏറ്റെടുക്കുന്നതിന് ആവശ്യമായ വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതിലൂടെ ഓഹരി ഉടമകള്‍ തീരുമാനത്തിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നതായി ട്വിറ്റര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
തൊട്ടുപിന്നാലെ ട്വിറ്ററിന്റെ ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്ത് നിന്ന് ഇലോണ്‍ മസ്‌ക് പിന്മാറുകയുമുണ്ടായി. തുടര്‍ന്ന് ട്വിറ്ററില്‍ കൂടുതല്‍ ഓഹരി വാങ്ങാനുള്ള നിയമപരമായ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. ശേഷം ട്വിറ്ററിനെ മൊത്തമായി ഏറ്റെടുക്കാനുള്ള താല്‍പര്യം മസ്‌ക് പ്രകടിപ്പിക്കുകയായിരുന്നു.