തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബംബര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.
തിരുവനന്തപുരം പഴംവങ്ങാടിയില് വിറ്റ റ്റി.ജി 750 605 എന്ന ടിക്കറ്റിനാണ് 25 കോടി രൂപ ഒന്നാം സമ്മാനം നേടിയത്.
മുട്ടത്തറ ശ്രീവരാഹം സ്വദേശി അനൂപാണ് കേരളം ഉറ്റുനോക്കിയ ഓണം ബംബർ നേടിയ ഭാഗ്യശാലി.
25 കോടി രൂപയാണ് സമ്മാനതുക. കേരള ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്.
രണ്ടാം സമ്മാനം അഞ്ച് കോടി രൂപയും മൂന്നാം സമ്മാനം 10 പേര്‍ക്ക് ഒരുകോടി രൂപ വീതവും ആണ്. നാലാം സമ്മാനം 90 പേര്‍ക്ക് ഒരു ലക്ഷം രൂപയും അഞ്ചാം സമ്മാനം 5000 രൂപയുമാണ്. ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് നികുതികള്‍ കഴിച്ച് 15.75 കോടിയാണ് കിട്ടുക.
ആറ്റിങ്ങലിലെ ഭഗവതി ലോട്ടറി ഏജന്‍സിയിലെ തങ്കരാജ് എന്ന ഏജന്റാണ് ഇന്നലെ വൈകിട്ട് ബംബര്‍ സമ്മാന ടിക്കറ്റ് വിറ്റത്.
കോട്ടയം ജില്ലയില്‍ നിന്ന് വിറ്റുപോയ TG 270912 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. പാപ്പച്ചന് എന്ന ഏജന്റ് പാലായില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. കോട്ടയം മീനാക്ഷി ലക്കി സെന്ററില്‍നിന്നാണ് പാപ്പച്ചന് വില്‍പ്പനയ്ക്കായി ടിക്കറ്റ് എടുത്തത്.
മൂന്നാം സമ്മാനം TA 292922, TB 479040, TC 204579, TD 545669,TE 115479, TG 571986, TH 562506, TJ 384189, TK 395507, TL 555868 എന്നീ നമ്പറുകള്‍ക്കുമാണ് ലഭിച്ചത്. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ് നടന്നത്.