വിവധ മേഖലകളില്‍ മികച്ച സേവനം കാഴ്ചവെച്ച വനിതകള്‍ക്കായി കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വനിതാരത്ന പുരസ്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വനിത-ശിശുവികസന വകുപ്പ് മുഖേന സാമൂഹ്യ സേവനം, കായികരംഗം, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം എന്നീ മേഖലകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത എന്നിവര്‍ക്കും അര്‍ഹതയുണ്ട്. ഓരോ പുരസ്കാര ജേതാവിനും ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും നല്‍കും. താല്പര്യമുള്ളവര് അതത് ജില്ലാ വനിതാ ശിശുവികസന ഓഫീസില്‍ നവംബര്‍ 25നകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം പ്രവര്‍ത്തന മേഖല വിശദീകരിക്കുന്ന രേഖകള്‍ ( പുസ്തകം, സിഡികള്‍, ഫോട്ടോകള്‍, പത്രക്കുറിപ്പ്) ഉള്‍പ്പെടുത്തണം. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും വനിതകളെ പുരസ്ക്കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്യാം. വിശദ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും www.wcdkeral.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0497 2700708.