കേരളത്തിലെ ആദ്യത്തെ വൈഫൈ അങ്കണവാടിയായി നെല്ലിക്കാപറമ്പ്

 

കോഴിക്കോട്: കോഴിക്കോട് കാരശേരി നെല്ലിക്കാപറമ്പിലെ 81-ാം നമ്പർ അങ്കണവാടി വൈഫൈ സംവിധാനം ഏർപ്പെടുത്തിയ സംസ്ഥാനത്തെ ആദ്യ അംഗൻവാടിയായി. അങ്കണവാടികള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന കുമാരി ക്ലബ്ബുകളുടെ (വര്‍ണക്കൂട്ട്) പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാണ് വൈഫൈ കണക്ഷന്‍ നല്‍കുന്നത്.

ബിഎസ്എൻഎല്ലിന്റെ സഹകരണത്തോടെ വനിതാ ശിശുക്ഷേമ വകുപ്പിനു കീഴിലാണ് പദ്ധതി നടപ്പാക്കിയത്. സംസ്ഥാനത്തെ ആദ്യത്തെ എയർകണ്ടീഷൻ ചെയ്ത അങ്കണവാടി കൂടിയാണിത്.

അങ്കണവാടി കുട്ടികൾക്ക് പുറമെ കൗമാരപ്രായക്കാരായ പെൺകുട്ടികളുടെ ശാക്തീകരണത്തിനും പ്രദേശത്തെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനും അങ്കണവാടി കേന്ദ്രീകരിച്ച് നടപ്പാക്കുന്ന വർണ്ണക്കൂട്ട് പദ്ധതിക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്കും ഇവിടെ നിന്ന് വൈഫൈ സൗകര്യം ലഭിക്കും. സ്മാർട്ട് ടിവി, നൂതന ഗൂഗിൾ മീറ്റ് സൗകര്യങ്ങള്‍ക്കും സഹായകമാകും.

ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 1230 അങ്കണവാടികൾക്ക് വനിതാ ശിശുവികസന വകുപ്പ് വൈഫൈ കണക്ഷൻ നൽകും. ഒന്നിന് 2500 രൂപ നിരക്കിൽ 30,75,000 രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. മികച്ച വര്‍ണക്കൂട്ടുകളുള്ള അങ്കണവാടികളെയാണ് പരിഗണിക്കുക. മലപ്പുറത്താണ് കൂടുതല്‍ വൈഫൈ അങ്കണവാടികള്‍. 135 എണ്ണം.

spot_img

Related Articles

Latest news